കുട്ടികള്‍ക്കായി ബെറ്റര്‍ ലൈഫ് ഫൗണ്ടേഷന്‍ ‘കുക്കിംഗ് വിത്തൗട്ട് ഫയര്‍’ മത്സരം സംഘടിപ്പിച്ചു.

വേനലവധി അത്യന്തം രസകരമായി ചിലവഴിക്കാനായി ബെറ്റര്‍ ലൈഫ് ഫൗണ്ടേഷന്‍ കുട്ടികള്‍ക്കായി ‘കുക്കിംഗ് വിത്തൗട്ട് ഫയര്‍’ മത്സരം കാസറഗോഡ് വിദ്യാനഗര്‍ ബെറ്റര്‍ലൈഫ് ഫൗണ്ടഷന്‍ ഇന്ത്യ ഓഫീസില്‍ വെച്ച് സംഘടിപ്പിച്ചു. പത്ത് വയസിനും പതിനെട്ടു വയസിനുമിടയിലുള്ള കുട്ടികള്‍ എട്ട് ടീമുകളായി പങ്കെടുത്താണ് പരിപാടിയില്‍ സമാനതകളില്ലാത്ത രുചിയുള്ള ഭക്ഷണവിഭവങ്ങള്‍ തയ്യാറാക്കി മാറ്റുരച്ചത്.വാശിയേറിയ മത്സരത്തിനൊടുവില്‍ ഗൗരി-ഗൗതമി ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോള്‍, റമീസ -റിസ ടീം രണ്ടാം സ്ഥാനവും പ്രപ്തി ഘട്ടി -ശ്യാം സുജിത്ത് മൂന്നാം സ്ഥാനവും നേടി. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറും നാടന്‍ പാട്ട് കലാകാരിയുമായ ജയരഞ്ജിത കെ ആര്‍ പരിപാടിയില്‍ മുഖ്യാതിഥിയായി. പ്രജിസ് ക്രീമറി സ്ഥാപക പ്രജിത കെ. മത്സരത്തിന്റെ വിധികര്‍ത്താവായി. പരിപാടിയില്‍ ബെറ്റര്‍ ലൈഫ് ഫൗണ്ടേഷന്‍ ഇന്ത്യ സ്ഥാപകന്‍ മോഹന്‍ദാസ് വയലാംകുഴി, പ്രോജക്ട് ഡയറക്ടര്‍ ധന്യ ശ്രീ കെ, പ്രോഗ്രാം മാനേജര്‍ അക്ഷയ കെ. പ്രൊജക്റ്റ് മാനേജര്‍ അനുരാഗ് എ, ന്യൂട്രിഷ്യനിസ്റ്റ് അനഘ ബാലചന്ദ്രന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. കുട്ടികളുടെ സര്‍ഗ്ഗാത്മകതയും പാചകത്തിലുള്ള താല്‍പ്പര്യവും, ഗ്യാസ് ക്ഷാമം നേരിടുന്ന കാലഘട്ടത്തില്‍ തീയില്ലാതെ പാചകം ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യമിട്ടാണ് ഫൗണ്ടേഷന്‍ ഇത്തരമൊരു മത്സരം സംഘടിപ്പിച്ചത്.
വിജയികള്‍ക്ക് കേക്ക് ഹബ്ബ് നയമ്മാര്‍മൂല സ്‌പോണ്‍സര്‍ ചെയ്ത ഗിഫ്റ്റ് സമ്മാനമായി ലഭിച്ചു.

Scroll to Top