SSF പുത്തിഗെ സെക്ടര്‍ സംഘടിപ്പിച്ച 33-ാമത് സാഹിത്യോത്സവ് രിഫായി നഗര്‍ യൂണിറ്റില്‍ വെച്ച് ശ്രദ്ധേയമായ പങ്കാളിത്തത്തോടെയും ആവേശകരമായ മത്സരങ്ങളോടെയും സമാപിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന സാഹിത്യോത്സവത്തില്‍ സെക്ടറിലെ വിവിധ യൂണിറ്റുകളില്‍ നിന്നുള്ള നൂറുകണക്കിന് പ്രതിഭകള്‍ മാറ്റുരച്ചു. കലാ-സാഹിത്യ മത്സരങ്ങള്‍, പ്രഭാഷണങ്ങള്‍, ചര്‍ച്ചകള്‍ എന്നിവ കൊണ്ട് സമ്പന്നമായ പരിപാടി വിദ്യാര്‍ത്ഥികളിലും പ്രവര്‍ത്തകരിലും വലിയ ഉണര്‍വും ആത്മവിശ്വാസവും സൃഷ്ടിച്ചു.
പരിപാടിക്ക് ഷെരീഫ് സഅദി പ്രാര്‍ത്ഥന നിര്‍വഹിച്ചു. സെക്ടര്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ മുമിത്ത് അഹ്‌സനി സ്വാഗതം ആശംസിച്ചു.സെക്ടര്‍ പ്രസിഡന്റ് ഉമര്‍ ഹിമമി അധ്യക്ഷത വഹിച്ചു. SSF കേരള പ്രസിഡന്റ് സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്തു. യുവതലമുറയുടെ സര്‍ഗാത്മക കഴിവുകള്‍ സമൂഹ നിര്‍മാണത്തിന് ഉപയോഗപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഉദ്ഘാടന പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.
സന്ദേശ പ്രഭാഷണം നടത്തിയ റഹീസ് മുഈനി സാഹിത്യോത്സവങ്ങള്‍ വിദ്യാര്‍ത്ഥികളില്‍ ആത്മവിശ്വാസവും ചിന്താശേഷിയും വളര്‍ത്തുന്ന വേദികളാണെന്ന് അഭിപ്രായപ്പെട്ടു. പഠനത്തോടൊപ്പം സാഹിത്യ-സാംസ്‌കാരിക രംഗങ്ങളിലും യുവാക്കള്‍ സജീവമാകണമെന്ന് ആഹ്വാനം ചെയ്തു.
പരിപാടിയില്‍ കേശവന്‍ (പുത്തിഗെ പഞ്ചായത്ത് മെമ്പര്‍), നസീര്‍ സാഖഫി (പ്രസിഡന്റ്, എസ് എസ് എഫ് കുമ്പള ഡിവിഷന്‍),രിഫായി ഹിഷാമി (ജനറല്‍ സെക്രട്ടറി, കുമ്പള ഡിവിഷന്‍), ഖാദര്‍ സഖാഫി മൊഗ്രാല്‍, ബഷീര്‍ പുളിക്കൂര്‍, സി. എന്‍. ആരിഫ് മാഷ് എന്നിവര്‍ ആശംസ പ്രസംഗം നടത്തി.
മത്സര ഫലങ്ങളില്‍ 659 പോയിന്റ് നേടി മദീന മഖ്ദൂം യൂണിറ്റ് ജേതാക്കളായി.618 പോയിന്റുമായി രിഫായി നഗര്‍ യൂണിറ്റ് രണ്ടാം സ്ഥാനവും 410 പോയിന്റ് നേടി കട്ടത്തടുക്ക യൂണിറ്റ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സാഹിത്യോത്സവിലെ മികച്ച പ്രതിഭയ്ക്കുള്ള ‘Pen of the Fest’ പുരസ്‌കാരം രിഫായി നഗര്‍ യൂണിറ്റിലെ ഷമ്മാസ് സ്വന്തമാക്കി. മികച്ച ശബ്ദാവിഷ്‌കാരത്തിനുള്ള ‘Vocal of the Fest’ പുരസ്‌കാരം IZZനും ലഭിച്ചു.
സാഹിത്യോത്സവത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ച സംഘാടകര്‍ക്കും പ്രവര്‍ത്തകര്‍ക്കും അതിഥികള്‍ അഭിനന്ദനം രേഖപ്പെടുത്തി. പരിപാടിക്ക് ഷെരീഫ് ഹിഷാമി നന്ദി പറഞ്ഞു.




