കേരള ലൈബ്രറി കൗണ്‍സിലിന്റെ വായനക്കളരിയുടെ ഭാഗമായി കുട്ടികള്‍ക്ക് വേണ്ടി സംഘടിപ്പിച്ച ഹ്രസ്വ യാത്രയില്‍ കോലായ് ലൈബ്രറിയുടെ ബാലവേദി കുട്ടികള്‍ തളങ്കരയിലെത്തി

.

നിറഞ്ഞു നില്‍ക്കുന്ന ചരിത്രസ്മൃതികളുടെ ഈ മണ്ണ് പോയ നൂറ്റാണ്ടുകളില്‍ സാക്ഷ്യം വഹിച്ച ചരിത്ര വസ്തുതകളും പ്രത്യേകതകകളും മുതിര്‍ന്നവര്‍ കുട്ടികള്‍ക്ക് വേണ്ടി വിവരിച്ചു കൊടുത്തു .ഹസറത്ത് മാലിക്ക് ദീനാറിന്റെ ആഗമനവും തളങ്കര ശാസനവും ഉരു നിര്‍മാണവും തളങ്കര തൊപ്പിയും ടി. ഉബൈദും സീതിക്കുഞ്ഞി സാഹിബും തളങ്കര മമ്മൂഞ്ഞി സാഹിബും ടി . എ ഇബ്രാഹിം സാഹിബും കെ.എസ്. അബ്ദുല്ല സാഹിബും , ചെര്‍ക്കളം അബ്ദുല്ല സാഹിബും മറ്റു പലതുമൊക്കെ ചരിത്രത്തിന്റെ താളുകളില്‍ തളങ്കരയെ അടയാളപ്പെടുത്തുന്നത് കുട്ടികള്‍ക്ക് പുതിയ അറിവായി .

കാസര്‍കോട് മുനിസിപല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ കെ. എം. ഹനീഫുമായി കുട്ടികളും രക്ഷിതാക്കളും മുഖാമുഖം നടത്തി . കുട്ടികളുടെ സംശയങ്ങള്‍ക്ക് ഹനീഫ് മറുപടി നല്‍കി.
താലൂക്ക് ലൈബ്രറി സെകട്ടറി പി.ദാമോദരന്‍ , സ്‌കാനിയ ബെദിര , ഹസൈനാര്‍ തോട്ടും ഭാഗം , മുജീബ് തളങ്കര , നാസര്‍ ചെര്‍ക്കളം , കരീം ചൗക്കി , ടി . ഇ . യൂസുഫ് , ഇബ്റാഹിം ബാങ്കോട് തുടങ്ങിയവര്‍ കുട്ടികളുമായി സംവദിച്ചു .
കുട്ടികളുടെ വ്യക്തിത്വ വികസനത്തിനായുള്ള പരിശീലനങ്ങള്‍ക്കും കളികള്‍ക്കും സുലേഖ മാഹിന്‍ ‘ ഹനീഫ് തുരുത്തി , ബഷീര്‍ അത്തി വളപ്പ് , അബു പാണലം , അലി മറിയാസ് , ബഷീര്‍ പടിഞ്ഞാര്‍മൂല , മൊയ്തു ചേരൂര്‍ , ഇസ്ഹാഖ് കുരിക്കള്‍ , ബഷീര്‍ മുട്ടത്തോടി , റഹ്‌മാന്‍ ദേളി , ഉബൈദ് ഉദുമ അഷ്റഫ് കല്ലുവളപ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Scroll to Top