ചെറുവത്തൂര്‍ മട്ടലായി ദേശീയ പാതയിലെ വിള്ളല്‍ രൂപപ്പെട്ടതുമായി ബന്ധപ്പെട്ട് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി കാസര്‍കോട് ജില്ലാ കളക്ടര്‍ നിയോഗിച്ച ഉദ്യോഗസ്ഥ സംഘം സ്ഥലപരിശോധന നടത്തി. കാഞ്ഞങ്ങാട് ആര്‍.ഡി.ഒയുടെ പ്രതിനിധി സീനിയര്‍ സൂപ്രണ്ട് ഇ.എം ബിജു, ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍ പി.കെ പ്രേമാനന്ദ്, ഡപ്യൂട്ടി തഹസില്‍ദാര്‍ പി.വി തുളസീരാജ്, സോയല്‍ കണ്‍സര്‍വേഷന്‍ ഓവര്‍സീയര്‍ കെ.നജിബുദ്ധീന്‍, റംല.എന്‍, മൈനിങ് ആന്റ് ജിയോളജി അസിസ്റ്റന്റ് ജിയോളജിസ്റ്റ് അജിത്.എല്‍, അമൃത.കെ, ചന്തേര പൊലീസ് ഇന്‍സ്പെക്ടര്‍ ഷിജു എം.വി, എം.വി.ഐ വിജയന്‍.എം പൊതുമരാമത്ത് വകുപ്പ് അസി എഞ്ചിനീയര്‍ സുനില്‍കുമാര്‍ എസ്.ഷാജി തയ്യില്‍, പിലിക്കോട് പഞ്ചായത്ത് സെക്രട്ടറി മധുസൂദനന്‍.വി, ചെറുവത്തൂര്‍ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി ജി.എസ്. അരുണിമ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ.കുഞ്ഞിരാമന്‍ പ്രശ്നങ്ങള്‍ അവതരിപ്പിച്ചു. വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എം.കെ ഹരിദാസ് അടക്കമുള്ള ജനപ്രതിധികളും കരാര്‍ കമ്പനി പ്രതിനിധികളും സന്നിഹിതരായി.
ചെറുവത്തൂര്‍ മട്ടലായി ദേശീയ പാതയിലെ വിള്ളല്‍; ഉദ്യോഗസ്ഥ സംഘം സ്ഥലപരിശോധന നടത്തി




