ചികിത്സാ സഹായവുമായി ആസ്‌ക് ആലംപാടി

ആലംപാടി: നാല്‍ത്തടുക്ക ബെള്ളൂറടുക പ്രദേശത്ത് താമസിക്കുന്ന ചികിത്സയില്‍ കഴിയുന്ന നിര്‍ധന കുടുംബത്തിലെ ഗൃഹനാഥന് ചികിത്സാ സഹായവുമായി ആസ്‌ക് ആലംപാടി.
ആസ്‌ക് ജി.സി.സി കാരുണ്ണ്യവര്‍ഷം ചികിത്സാ പദ്ധതിയില്‍ നിന്നും പതിനായിരം രൂപ(10000) നല്‍കി. ക്ലബ്ബില്‍ വെച്ച് നടന്ന ചടങ്ങില്‍ ആസ്‌ക് ആലംപാടി ജി.സി.സി അംഗം റഹീം എ.ആര്‍, ആസ്‌ക് ആലം പാടി സെക്രട്ടറി സകരിയ കുറ്റിക്കോലിന് കൈമാറി, ജി.സി.സി മുന്‍ ജനറല്‍ സെക്രട്ടറി യാസീന്‍ സി.എച്ച്, ജി.സി.സി അംഗം സാദിഖ് മിഹ്‌റാജ്, മീഡിയ കമ്മിറ്റി അംഗം അബ്രാര്‍, എന്നിവര്‍ സംബന്ധിച്ചു.

Scroll to Top