രണ്ടായിരത്തി ഇരുന്നൂറിലധികം എമര്‍ജന്‍സികള്‍ കാര്യക്ഷമമായി കൈകാര്യം ചെയ്തിട്ടുണ്ടെന്നും കാണാതായ വ്യക്തികള്‍, മെഡിക്കല്‍ അത്യാഹിതങ്ങള്‍, വാഹന തകരാര്‍ തുടങ്ങിയവ കൈകാര്യം ചെയ്യാന്‍ ചാറ്റ്‌ബോട്ടിന് കഴിഞ്ഞുവെന്നും പോസ്റ്റില്‍ പറയുന്നു
തിരുവനന്തപുരം : ശബരിമല ഭക്തന്മാര്‍ക്കായി പത്തനംതിട്ട ജില്ലാ ഭരണസംവിധാനം തയ്യാറാക്കിയ ‘സ്വാമി ചാറ്റ്‌ബോട്ട് ‘ മൂന്നാഴ്ചയ്ക്കുള്ളില്‍ ഒരു ലക്ഷത്തിലധികം ഉപയോക്താക്കള്‍ക്ക് സേവനം നല്‍കിയതായി മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. രണ്ടായിരത്തി ഇരുന്നൂറിലധികം എമര്‍ജന്‍സികള്‍ കാര്യക്ഷമമായി കൈകാര്യം ചെയ്തിട്ടുണ്ട്. കാണാതായ വ്യക്തികള്‍, മെഡിക്കല്‍ അത്യാഹിതങ്ങള്‍, വാഹന തകരാര്‍ തുടങ്ങിയവ കൈകാര്യം ചെയ്യാന്‍ ചാറ്റ്‌ബോട്ടിന് കഴിഞ്ഞുവെന്നും പോസ്റ്റില്‍ പറയുന്നു.
‘ശബരിമല തീര്‍ത്ഥാടകര്‍ക്ക് സുരക്ഷിതവും തടസ്സരഹിതവുമായ യാത്ര ഉറപ്പാക്കാന്‍ പത്തനംതിട്ട ജില്ലാ ഭരണസംവിധാനം തയ്യാറാക്കിയ ‘സ്വാമി ചാറ്റ്‌ബോട്ട് ‘ ശ്രദ്ധേയമാവുന്നു. വാട്ട്‌സ്ആപ്പ് അധിഷ്ഠിത വെര്‍ച്വല്‍ അസിസ്റ്റന്റാണിത്. തത്സമയ വിവരങ്ങളും തല്‍ക്ഷണ പിന്തുണയും നല്‍കുന്നതിനായി ആരംഭിച്ച ചാറ്റ്ബോട്ട് ആറ് വ്യത്യസ്ത ഭാഷകളില്‍ ലഭ്യമാണ്.
മൂന്നാഴ്ചയ്ക്കുള്ളില്‍ ഒരു ലക്ഷത്തിലധികം ഉപയോക്താക്കള്‍ക്ക് സേവനം നല്‍കി. രണ്ടായിരത്തി ഇരുന്നൂറിലധികം എമര്‍ജന്‍സികള്‍ കാര്യക്ഷമമായി കൈകാര്യം ചെയ്തിട്ടുണ്ട്. കാണാതായ വ്യക്തികള്‍, മെഡിക്കല്‍ അത്യാഹിതങ്ങള്‍, വാഹന തകരാര്‍ തുടങ്ങിയവ കൈകാര്യം ചെയ്യാന്‍ ചാറ്റ്‌ബോട്ടിന് കഴിഞ്ഞു. കെഎസ്ആര്‍ടിസി ബസ് സമയവും ഭക്ഷണ ചാര്‍ട്ടുമാണ് ഇതിനോടകം കൂടുതലായി ഉപയോഗിക്കപ്പെട്ട ഓപ്ഷനുകള്‍. മഴ കണക്കിലെടുത്ത് തീര്‍ത്ഥാടകര്‍ക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിന് ചാറ്റ്ബോട്ടിലെ പുതിയ ഫീച്ചറായി കാലാവസ്ഥാ അപ്ഡേറ്റുകള്‍ നല്‍കിയിട്ടുണ്ട്.
വിവിധ പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ക്ക് അനായാസം ഉപയോഗിക്കാനാകും. തീര്‍ത്ഥാടകര്‍ക്ക് 6238008000 എന്ന വാട്ട്‌സ്ആപ്പ് നമ്പറിലേക്ക് ‘ഹായ്’ അയച്ച് ഇഷ്ടമുള്ള ഭാഷ. ഭക്ഷണ ചാര്‍ട്ടുകള്‍, കെഎസ്ആര്‍ടിസി ബസ് സമയങ്ങള്‍, കാലാവസ്ഥാ അപ്‌ഡേറ്റുകള്‍, ക്ഷേത്ര സേവനങ്ങള്‍, താമസ ബുക്കിംഗ് തുടങ്ങിയവ തിരഞ്ഞെടുക്കാനാകും. ചാറ്റ്ബോട്ട് ഇവയ്ക്ക് തത്സമയ പ്രതികരണങ്ങള്‍ നല്‍കുകയും ഉപയോക്താക്കള്‍ക്ക് വഴികാട്ടുകയും ചെയ്യും.’