കാസര്‍കോട് നിരവധി കേസുകളില്‍ പ്രതിയായ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍. ആരിക്കാടി, ബന്നംങ്കുളം സ്വദേശിഅബ്ദുല്‍ ജലീലാണ് പിടിയിലായത്


വളപട്ടണത്തെ ഒളിവുകേന്ദ്രത്തില്‍ നിന്ന്

നിരവധി കേസുകളില്‍ പ്രതിയായ പിടികിട്ടാപ്പുള്ളിയെ പൊലീസ് അറസ്റ്റു ചെയ്തു.കുമ്പള, ആരിക്കാടി ബന്നംങ്കുളത്തെ അബ്ദുല്‍ ജലീല്‍ എന്ന ജല്ലു വിനെയാണ് എസ്‌ഐ അനന്തകൃഷ്ണന്‍ ആര്‍ മേനോനും സംഘവും അറസ്റ്റു ചെയ്തത്. വളപട്ടണത്തു ഒളിവില്‍ കഴിയുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് പൊലീസ് അവിടെയെത്തി പ്രതിയെ പിടികൂടിയത്. 2021ല്‍ ബദിയഡുക്ക പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത വധശ്രമക്കേസിലും കുമ്പളയിലെ ആംസ് ആക്ട് കേസിലും അബ്ദുല്‍ ജലീല്‍ പ്രതിയാണെന്നു പൊലീസ് പറഞ്ഞു.
അന്വേഷണ സംഘത്തില്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ പ്രശാന്ത്, മഹേഷ് ഉണ്ടായിരുന്നു.

Scroll to Top