കാസറഗോഡ് ജില്ല സാഹിത്യോത്സവിന്റെ ഭാഗമായി ssf പുത്തിഗെ സെക്ടര്‍ സ്‌ക്രാപ്പ് ശേഖരണം തുടങ്ങി

SSF 33ാം മത് കാസര്‍ഗോഡ് ജില്ലാ സാഹിത്യോത്സവിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സ്‌ക്രാപ്പ് ചാലഞ്ച് വിവിധ കേന്ദ്രങ്ങളില്‍ പുരോഗമിക്കുകയാണ്.
അതിന്റെ ഭാഗമായി SSF പുത്തിഗെ സെക്ടറിന് കീഴിലുള്ള 10 യൂണിറ്റുകളില്‍ നിന്നും സ്‌ക്രാപ്പ് ശേഖരണം ആരംഭിച്ചു.
മദീന മഖ്ദൂമില്‍ നിന്നും ഇന്ന് ശേഖരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.
പുത്തിഗെ സെക്ടര്‍ പ്രസിഡന്റ് ഉമര്‍ ഹിമമി മൊഗറടുക്ക, സെക്രട്ടറി മുമീത് അഹ്‌സനി കട്ടത്തടുക്ക, മദീന മഖ്ദൂം യൂണിറ്റ് പ്രവര്‍ത്തകന്‍ ഇംതിയാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രവര്‍ത്തനങ്ങള്‍.
നാളെ യൂണിറ്റിലെ മുഴുവന്‍ പ്രവര്‍ത്തകരെയും ഒരുമിപ്പിച്ച് വിപുലമായ ശേഖരണം നടത്തുമെന്ന് കെ.എം. കളത്തൂര്‍ അറിയിച്ചു.
മറ്റ് യൂണിറ്റുകളിലെ പ്രവര്‍ത്തനങ്ങളും നാളെ മുതല്‍ സജീവമാകും.
ജൂലൈ 1 മുതല്‍ 5 വരെ സീതാംഗോളിയില്‍ നടക്കുന്ന കാസര്‍ഗോഡ് ജില്ലാ സാഹിത്യോത്സവത്തെ വിജയിപ്പിക്കാന്‍ ഓരോ കൈകളും ചേര്‍ന്നു നില്‍ക്കേണ്ട സമയമാണിത്.
ഒരുമയുടെ കൈകള്‍ ചേര്‍ന്നാല്‍,
സാഹിത്യോത്സവ് ചരിത്രമാകും…

.

Scroll to Top