Home Kerala ‘മുണ്ടകൈ ചൂരല്‍മല ദുരന്ത ബാധിതര്‍ക്ക് 100 വീടുകള്‍ വച്ച് നല്‍കാമെന്ന് പറഞ്ഞിട്ടും മറുപടിയില്ല’; പിണറായി വിജയന് കത്തയച്ച് കര്‍ണാടക മുഖ്യമന്ത്രി

‘മുണ്ടകൈ ചൂരല്‍മല ദുരന്ത ബാധിതര്‍ക്ക് 100 വീടുകള്‍ വച്ച് നല്‍കാമെന്ന് പറഞ്ഞിട്ടും മറുപടിയില്ല’; പിണറായി വിജയന് കത്തയച്ച് കര്‍ണാടക മുഖ്യമന്ത്രി

by KCN CHANNEL
0 comment

‘മുണ്ടകൈ ചൂരല്‍മല ദുരന്ത ബാധിതര്‍ക്ക് വീട് വെച്ച് നല്‍കാമെന്ന കര്‍ണാടക സര്‍ക്കാരിന്റെ വാഗ്ദാനത്തില്‍ കേരള സര്‍ക്കാരില്‍ നിന്ന് ഇതുവരെയും മറുപടി ലഭിച്ചില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇക്കാര്യം വിശദീകരിച്ച് സിദ്ധരാമയ്യ കേരള മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.

സര്‍ക്കാരിന് നല്‍കിയ വാഗ്ദാനത്തില്‍ നാളിതുവരെയായിട്ടും മറുപടി ലഭിക്കാത്തതിനാല്‍ പദ്ധതി നടപ്പാക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും ഇപ്പോഴും വീട് നിര്‍മിക്കാനുള്ള സ്ഥലം പണം കൊടുത്ത് വാങ്ങാനും നിര്‍മാണം നടത്താനും കര്‍ണാടക സര്‍ക്കാര്‍ തയ്യാറാണെന്നും കത്തില്‍ സിദ്ധരാമയ്യ വ്യക്തമാക്കി.

വയനാട് പുനരധിവാസ പദ്ധതിയുടെ ഭാഗമായി 100 വീടുകള്‍ വെച്ച് നല്‍കാമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചിരുന്നുവെന്നാണ് കത്തില്‍ സിദ്ധരാമയ്യ വ്യക്തമാക്കുന്നത്. കേരള ചീഫ് സെക്രട്ടറി തലത്തിലും വിഷയം സംസാരിച്ചിരുന്നു. വാഗ്ദാനം നടപ്പാക്കാന്‍ ഇപ്പോഴും തയ്യാര്‍ ആണെന്നും കത്തില്‍ സിദ്ധരാമയ്യ ചൂണ്ടികാട്ടി.

You may also like

Leave a Comment