പശ്ചിമേഷ്യന്‍ സംഘര്‍ഷം: ചര്‍ച്ചകള്‍ക്കായി ഖത്തര്‍ പ്രതിനിധി സംഘം ഇറാനില്‍
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ നയതന്ത്ര ചര്‍ച്ചകള്‍ക്കായി ഖത്തര്‍ പ്രതിനിധി സംഘം ഇറാനില്‍ എത്തി. ഖത്തര്‍ പ്രധാനമന്ത്രിയുടെ മുതിര്‍ന്ന ഉപദേഷ്ടാവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ടെഹ്‌റാനില്‍ എത്തിയത്. ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അറഗ്ച്ചിയുമായി സംഘം കൂടിക്കാഴ്ച നടത്തും. അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് ഇറാന് അയച്ച കത്തിലെ സമാധാന ഫോര്‍മുല ചര്‍ച്ച ചെയ്യുകയാണ് സംഘത്തിന്റെ ലക്ഷ്യം.
നയതന്ത്ര പരിഹാരം കാണാന്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് അറിയിച്ചാണ് ഇറാന്‍ സുരക്ഷാ മേധാവി മെഹ്സിന്‍ റെസായിക്ക് അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് കത്തയച്ചിരുന്നത്. കഴിഞ്ഞ ഞായറാഴ്ചയും ഖത്തര്‍ സംഘം ഇറാനില്‍ എത്തിയിരുന്നു. സമാധാനചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ ഖത്തര്‍ അമീറിനെ അറിയിച്ചിരുന്നു. ഇറാനെതിരെ സാധ്യമായ സൈനിക നീക്കങ്ങളെ കുറിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ സെന്‍ട്രല്‍ കമാന്‍ഡ് മേധാവി ബ്രാഡ് കൂപ്പര്‍ ധരിപ്പിച്ചിരുന്നു.
ഇറാനുമായുള്ള സംഘര്‍ഷം ലഘൂകരിക്കാനുള്ള നയതന്ത്ര ശ്രമങ്ങള്‍ തുടരുന്നതായും അധികം വൈകാതെ കരാറിലെത്തിയേക്കുമെന്നും തുര്‍ക്കിയിലെ അമേരിക്കന്‍ അംബാസഡര്‍ ടോം ബരാക് വ്യക്തമാക്കി. ഹോര്‍മുസില്‍ നിരീക്ഷണം നടത്തുകയായിരുന്ന അമേരിക്കയുടെ ചാരഡ്രോണ്‍ പിടിച്ചെടുത്തെന്ന ഐ ആര്‍ ജി സി നാവികസേനയുടെ അവകാശവാദം അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് തള്ളി
