ഗ്രാമീണ തലങ്ങളില്‍ കായിക താരങ്ങളെ വളര്‍ത്തുന്നതില്‍ കേരളോത്സവ മത്സരങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ടെന്നു പ്രമുഖ ക്രിക്കറ്റ് താരം മുഹമ്മദ് അസറുദ്ധിന്‍
കാസര്‍കോട്. ഗ്രാമീണ തലങ്ങളില്‍ യുവതി യുവാക്കളില്‍ കലാ കായിക ബോധം വളര്‍ത്തി പുത്തന്‍ പ്രതിഭകളെ വാര്‍ത്തെ ടുക്കുന്നതില്‍ വര്‍ത്ത മാനകാലത്ത് കേരളോ ത്സവങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ടന്ന് ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ധീന്‍ അഭിപ്രായപ്പെട്ടു. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് കേരള ളോത്സവത്തിന്റെ ഭാഗമായുള്ള സ്റ്റേജിതര മത്സരങ്ങള്‍ ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോ റിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കു കയായിരുന്നു അസ്ഹര്‍.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എ സൈമ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വ്യവസായ ജീവകാരുണ്യ പ്രവര്‍ത്തകന്‍ സമീര്‍ ബെസ്റ്റ് ഗോള്‍ഡ് മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുജീബ് കമ്പാര്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ അഷ്റഫ് കര്‍ള സ്വാഗതം പറഞ്ഞു. ബ്ലോക്ക്പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ സമീമ അന്‍സാരി, സകീന അബ്ദുല്ല അംഗങ്ങളായ സുകുമാരന്‍ കുതിരപ്പാടി,ഹനീഫ പാറ,സി ബി ജെയിംസ്, കലാഭവന്‍ രാജു,ജമീലഅഹമദ് ജയന്തി ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗ സ്ഥന്മാരായ പീതാംബരന്‍, സുഗുണകുമാര്‍,പത്മനാഭന്‍, സുജിത്, മുഹമ്മദ് കുഞ്ഞി ജയസൂര്യ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി കെ അഷ്റഫ്നന്ദിപറഞ്ഞു.