14
കാസറഗോഡ്–രണ്ട് ദിവസങ്ങളായി ടൌണ്‍ ജി യൂ പി സ്‌കൂളില്‍ നടന്ന തുടിപ്പ് ദ്വിദിന സഹവാസ ക്യാമ്പ് സമാപിച്ചു. ഇന്ന് രാവിലെ സ്‌കൂളില്‍ നടന്ന മോട്ടിവേഷന്‍ സെഷെന്‍ മജീഷ്യന്‍ പ്രൊഫസര്‍ ഗോപിനാഥ് മുതുകാട് കുട്ടികളുമായി സംവാദം നടത്തി .വൈകിട്ട് നടന്ന സമാപന ചടങ്ങ് കാസറഗോഡ് ഡി ഡി ഇ മധുസൂദനന്‍ ഉല്‍ഘടനം ചെയ്തു.ആദിത്യന്‍ കുമ്പള അധ്യക്ഷ വഹിച്ചു.ക്ലാസ് ഡയറക്ടര്‍ എ.ശ്രീകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു..കാസറഗോഡ് ടൌണ്‍ sub ഇന്‍സ്പെക്ടര്‍ പ്രതീഷ് കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി .മുന്‍സിപ്പല്‍ ചെയര്മാന് അബ്ബാസ്ബീഗം ,സര്‍വ്വമംഗള റാവു (കണ്‍വീനര്‍ സി എ പി ), സോഷ്യല്‍ പൊലീസിങ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.കെ.രാമകൃഷ്ണന്‍ ,സ്‌കൂള്‍ എഛ്.എം.ഡി വിമലകുമാരി ,പി ടി എ പ്രസിഡന്റ് റാഷിദ് പൂരണം എന്നിവര്‍ പ്രസംഗിച്ചു. ഡി.മോനിഷ സ്വാഗതവും ജി,അന്‍വി നന്ദിയും പറഞ്ഞു