Home Editors Choice അത്ഭുത ദ്വീപിലെ’ നടന്‍ ശിവന്‍ മൂന്നാര്‍ അന്തരിച്ചു; മരണ വിവരം പങ്കുവച്ച് വിനയന്‍

അത്ഭുത ദ്വീപിലെ’ നടന്‍ ശിവന്‍ മൂന്നാര്‍ അന്തരിച്ചു; മരണ വിവരം പങ്കുവച്ച് വിനയന്‍

by KCN CHANNEL
0 comment

അത്ഭുതദ്വീപ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ശിവന്‍ മൂന്നാര്‍ (45) അന്തരിച്ചു. മസ്തിഷ്‌കാഘാതം സംഭവിച്ച് കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. അത്ഭുത ദ്വീപിന്റെ സംവിധായകന്‍ വിനയനാണ് മരണം വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ശിവന്‍ മൂന്നാര്‍ ഇക്കാനഗര്‍ സ്വദേശിയാണ്.
അത്ഭുദ്വീപില്‍ പ്രധാന വേഷത്തിലെത്തിയ ഗിന്നസ് പക്രുവും ശിവന് ആദരാഞ്ജലി അര്‍പ്പിച്ചു. അത്ഭുതദ്വീപില്‍ എനിക്കൊപ്പം നല്ല കഥാപാത്രം ചെയ്ത ശിവന്‍ മൂന്നാര്‍ ..വിട പറഞ്ഞു… പ്രിയ സുഹൃത്തിന് ആദരാഞ്ജലികള്‍- എന്നാണ് താരം കുറിച്ചത്.

You may also like

Leave a Comment