Home Editors Choice കുത്തിരിപ്പ് മുഹമ്മദ് വിട പറഞ്ഞിട്ട് മൂന്ന് വര്‍ഷം

കുത്തിരിപ്പ് മുഹമ്മദ് വിട പറഞ്ഞിട്ട് മൂന്ന് വര്‍ഷം

by KCN CHANNEL
0 comment

:അനുസ്മരണ ചടങ്ങൊരുക്കാന്‍ മൊഗ്രാല്‍ ഫ്രണ്ട്‌സ് ക്ലബ്.

മൊഗ്രാല്‍. മൊഗ്രാലിന്റെ ഫുട്‌ബോള്‍ ആചാര്യന്‍ കുത്തിരിപ്പ് മുഹമ്മദ് വിട പറഞ്ഞിട്ട് മൂന്ന് വര്‍ഷം.ഡിസംബര്‍ 10 ലോക ഫുട്‌ബോള്‍ ദിനത്തിലായിരുന്നു കു ത്തിരിപ്പ് മുഹമ്മദിന്റെ മരണം.ഫുട്‌ബോള്‍ ഗ്രാമത്തെ ഒന്നാകെ കണ്ണീരിലാഴ്ത്തിയ ദിനമായിരുന്നു 2021 ഡിസംബര്‍ 10.ആ തേങ്ങലില്‍ നിന്ന് ഫുട്‌ബോള്‍ ഗ്രാമം ഇതുവരെ മോചിതരായിട്ടില്ല.മൊഗ്രാല്‍ സ്‌കൂള്‍ മൈതാനം ശൂന്യമാണ്.അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം മൊഗ്രാല്‍ സ്‌കൂള്‍ മൈതാനത്തിന് കുത്തിരിപ്പ് മുഹമ്മദിന്റെ പേര് ജില്ലാ പഞ്ചായത്ത് നാമകരണവും ചെയ്തിരുന്നു. ഇപ്പോള്‍ മൈതാനം ആ പേരിലാണ് അറിയപ്പെടുന്നത്.

കുത്തിരിപ്പ് മുഹമ്മദിന്റെ അനുസ്മരണ ചടങ്ങ് ഇന്ന് രാത്രി 8 മണിക്ക് ഫ്രണ്ട്‌സ് ക്ലബ് ഓഫീസില്‍ വെച്ച് ചേരും. കായിക താരങ്ങളും നാട്ടിലെ ജനപ്രതിനിധികള്‍ ഉള്‍പ്പെടെ കലാസാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുക്കുമെന്ന് ഫ്രണ്ട്‌സ് ക്ലബ് ഭാരവാഹികള്‍ അറിയിച്ചു.

ഫോട്ടോ:കുത്തിരിപ്പ് മുഹമ്മദ്(ഫയല്‍ ഫോട്ടോ)

You may also like

Leave a Comment