വിവിധയിടങ്ങളില്‍ ജോലി ചെയ്ത് കാഞ്ഞങ്ങാട് എത്തി; തീവ്രവാദ കേസിലെ പ്രതിയെ ആസാം പൊലീസ് അറസ്റ്റ് ചെയ്തു
പടന്നക്കാട് ഒരു ക്വാട്ടേഴ്‌സിലാണ് പ്രതി താമസിച്ചിരുന്നത്. ഒരു മാസം മുമ്പാണ് ഇയാള്‍ പടന്നക്കാട് എത്തിയത്. കെട്ടിട നിര്‍മാണ ജോലി ചെയ്തുവരികയായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ താമസിച്ചു വന്നിരുന്ന ഇയാള്‍ അടുത്താണ് കാസര്‍കോട് എത്തുന്നത്.
കാസര്‍കോട്: . ആസാം സ്വദേശിയെന്ന വ്യാജേന താമസിച്ച ഷാബ് ശൈഖ് (32) ആണ് കാഞ്ഞങ്ങാട് പടന്നക്കാട് നിന്ന് പിടിയിലായത്. ആസാമില്‍ യുഎപിഎ കേസില്‍ പ്രതിയായതോടെ ഷാബ് ശൈഖ് കേരളത്തിലേക്ക് കടക്കുകയായിരുന്നു. പ്രതിയെ കുറിച്ച് വിവരം കിട്ടിയതിനെ തുടര്‍ന്ന് ആസാം പൊലീസെത്തി യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പടന്നക്കാട് ഒരു ക്വാട്ടേഴ്‌സിലാണ് പ്രതി താമസിച്ചു വന്നിരുന്നത്. ഒരു മാസം മുമ്പാണ് ഇയാള്‍ പടന്നക്കാട് എത്തിയതെന്നാണ് വിവരം. ഇവിടെ കെട്ടിട നിര്‍മാണ ജോലി ചെയ്തുവരികയായിരുന്നു. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ താമസിച്ചു വന്നിരുന്ന ഇയാള്‍ അടുത്താണ് കാസര്‍കോട് എത്തുന്നത്. ഇയാള്‍ക്കെതിരെ നേരത്തെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നുവെങ്കിലും കണ്ടെത്താനായിരുന്നില്ല. ആസാം സ്വദേശിയാണെന്ന് പറഞ്ഞിരുന്ന ഇയാള്‍ വ്യാജ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉണ്ടാക്കിയ കേസിലാണ് അറസ്റ്റിലായിരിക്കുന്നത്.
ബം?ഗ്ലാദേശില്‍ നിന്ന് ഇന്ത്യയിലേക്ക് കടക്കുകയും ആസാം പൗരനെന്ന വ്യാജേന പാസ്‌പോര്‍ട്ടുണ്ടാക്കി ഇന്ത്യയില്‍ കഴിയുകയുമായിരുന്നു. അറസ്റ്റിലായ പ്രതിയെ കാഞ്ഞങ്ങാട് കോടതിയില്‍ ഹാജരാക്കി. ഇന്ന് വൈകുന്നേരത്തോടെ പ്രതിയെ തിരികെ കൊണ്ടു പോകുമെന്ന് ആസാം പൊലീസ് അറിയിച്ചു.