സ്‌ക്രീനിംങ് കമ്മറ്റി ശുപാര്‍ശ മന്ത്രിസഭ അംഗീകരിച്ചു. ഗുരുതര ആരോപണത്തില്‍ അന്വേഷണം നേരിടുന്നതിനിടെയാണ് തീരുമാനം
തിരുവനന്തപുരം : വിവാദ എഡിജിപി എം.ആര്‍ അജിത്ത് കുമാറിന്റെ ഡിജിപിയായുളള സ്ഥാനക്കയറ്റത്തില്‍ സര്‍ക്കാരിന്റെ പച്ചക്കൊടി. സ്‌ക്രീനിങ് കമ്മറ്റി ശുപാര്‍ശ മന്ത്രിസഭ അംഗീകരിച്ചു. ഗുരുതര ആരോപണത്തില്‍ അജിത് കുമാര്‍ അന്വേഷണം നേരിടുന്നതിനിടെയാണ് തീരുമാനം. ജൂലൈ 1ന് ഒഴിവ് വരുന്ന മുറക്ക് ഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കും.
ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള കമ്മിറ്റിയാണ് അജിത് കുമാര്‍ അടക്കമുളളവരുടെ സ്ഥാനക്കയറ്റം ശുപാര്‍ശ ചെയ്തത്. ഡിജിപി റാങ്കിലേക്ക് സ്ഥാനക്കയറ്റത്തിനായിരുന്നു ശുപര്‍ശ. അന്വേഷണം നേരിടുന്നത് സ്ഥാനകയറ്റത്തിന് തടസ്സമല്ലെന്നായിരുന്നു ശുപാര്‍ശ. സുരേഷ് രാജ് പുരോഹിത്, എംആര്‍ അജിത് കുമാര്‍ എന്നിവരുടെ സ്ഥാനകയറ്റ ശുപാര്‍ശയാണ് ക്യാബിനറ്റ് അംഗീകരിച്ചത്