———————— അബുദാബി : അബുദാബി കെഎംസിസി മംഗല്‍പാടി പഞ്ചായത്ത് പ്രവര്‍ത്തക കണ്‍വെന്‍ഷനും നാട്ടില്‍ നിന്നും വന്ന മുസ്ലിം ലീഗ് നേതാക്കള്‍ക്ക് സീകരണവും നടത്തി . മുസ്ലിം ലീഗ് കാസറഗോഡ് ജില്ലാ വൈസ് പ്രസിഡന്റ് ആയിരുന്ന മര്‍ഹൂം എം ബി യൂസഫ് ഹാജിയുടെ പേരില്‍ നടത്തിയ പ്രാര്‍ത്ഥനക്ക് അബ്ദുല്‍ റഹ്‌മാന്‍ ഹാജി കമ്പള നേതൃത്വം നല്‍കി . അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്ത് ആക്ടിങ് പ്രസിഡന്റ് ജിഷാന്‍ അധ്യക്ഷത വഹിച്ചു . അബുദാബി മഞ്ചേശ്വരം മണ്ഡലം കെഎംസിസി പ്രസിഡന്റ് അസീസ് പെര്‍മുദെ ഉത്ഘാടനം ചെയ്തു . മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് അസീസ് മരിക്കെക്ക് , ഇഖ്ബാല്‍ പള്ള യും മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് അംഗവുമായ ഗോള്‍ഡന്‍ അബ്ദുല്‍ റഹ്‌മാനു അബ്ദുല്‍ ലത്തീഫ് ചിന്ന മൊഗര്‍ ഹാരാര്‍പ്പണവും മൊമെന്റൊയും നല്‍കി . അസീസ് മരിക്കെ , ഗോള്‍ഡെന്‍ അബ്ദുല്‍ റഹ്‌മാന്‍ ,ഇബ്രാഹിം ബേരിക്കെ ,ഉമ്പു ഹാജി പെര്‍ള , ഷാ ബന്ദിയോട്, ഫാറൂഖ് അമാനത്ത് , ഹസ്സന്‍ ശിഹാബ് അട്ക്ക , ഡോക്ട്ടര്‍ നാഫി , ആഷി ബന്ദിയോട് ,അഷ്റഫ് ബന്ദിയോട് തുടങ്ങിയവര്‍ സംസാരിച്ചു . ഇഖ്ബാല്‍ പള്ള സ്വാഘതവും ലത്തീഫ് ചിന്നമുഗര്‍ നന്ദിയും പറഞ്ഞു .
അബുദാബി കെഎംസിസി മംഗല്‍പാടി പഞ്ചായത്ത് കണ്‍വെന്‍ഷനും നേതാക്കള്‍ക്ക് സ്വീകരണവും സംഘടിപ്പിച്ചു
17