Home Editors Choice പാലാവയല്‍ സെന്റ് ജോണ്‍ ചര്‍ച്ച് പ്രാര്‍ത്ഥനാ കൂട്ടായ്മ പ്രവര്‍ത്തകര്‍ ക്രിസ്മസ് സ്‌നേഹ സമ്മാനവുമായി ജനറല്‍ ആശുപത്രിയിലെത്തി.

പാലാവയല്‍ സെന്റ് ജോണ്‍ ചര്‍ച്ച് പ്രാര്‍ത്ഥനാ കൂട്ടായ്മ പ്രവര്‍ത്തകര്‍ ക്രിസ്മസ് സ്‌നേഹ സമ്മാനവുമായി ജനറല്‍ ആശുപത്രിയിലെത്തി.

by KCN CHANNEL
0 comment


കാസര്‍കോട് :
പാലാവയല്‍ സെന്റ് ജോണ്‍ ചര്‍ച്ച് പ്രാര്‍ത്ഥനാ കൂട്ടായ്മ പ്രവര്‍ത്തകര്‍ ക്രിസ്മസ് സ്‌നേഹ സമ്മാനവുമായി ജനറല്‍ ആശുപത്രിയിലെത്തി.
കണ്ണൂര്‍, കാഞ്ഞങ്ങാട്, കാസര്‍കോട്, മംഗലാപുരം എന്നിവിടങ്ങളിലെ സര്‍ക്കാര്‍ ആശുപത്രികളിലെ രോഗികള്‍ക്കാണ് ക്രിസ്മസ്സ് സമ്മാനം നല്‍കിയത്, 2024 ക്രിസ്മസ്സ് കിറ്റുകളാണ് ഇതിനായി ഒരുക്കിയതെന്ന് അവര്‍ പറഞ്ഞു.
വിദ്യാനഗര്‍ ഗവ: അന്ധവിദ്യാലയത്തില്‍ കേക്ക് മുറിച്ച് ആഘോഷിച്ചു.സിസ്റ്റര്‍ ജാനറ്റ് ,സിസ്റ്റര്‍ ആന്‍സി, ഹെഡ് നഴ്‌സ് ആന്‍സമ്മ, ഷല്‍ജി, ബിജു, ബിന്‍സി, വല്‍സമ്മ, ആനിയമ്മ, ടോമി, മാത്യു, മിനി, തങ്കച്ചന്‍, സിനി മാഹിന്‍ കുന്നില്‍ സംബന്ധിച്ചു.കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ക്രിസ്മസ്സ് പ്രമാണിച്ച് രോഗികള്‍ക്കും മറ്റും കിറ്റുകള്‍നല്‍കിവരുന്നു.

You may also like

Leave a Comment