ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വര്‍ണ്ണാഭമായ ചടങ്ങുകളുടെ പ്രവേശനോത്സവം നടത്തി. സ്‌കൂള്‍ മാനേജര്‍ ടി .കെ . ജമീല ഉദ്ഘാടനം ചെയ്തു .പിടിഎ പ്രസിഡണ്ട് പി .കെ . വിനോദ് കുമാര്‍ അധ്യക്ഷനായി.ജെ.സി ഐ. അന്താരാഷ്ട്ര പരിശീലകന്‍ വി വേണുഗോപാലന്‍ മുഖ്യപ്രഭാഷണം നടത്തി. പിടിഎ വൈസ് പ്രസിഡണ്ട് അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, മാനേജ്‌മെന്റ് പ്രതിനിധി ഡോ. റാഫി അഹമ്മദ് പ്രിന്‍സിപ്പല്‍ ശൈലജ ഗോപാല്‍ , പ്രഥമാധ്യാപകന്‍ പി.വി. മനോജ് കുമാര്‍, പി. വി. ശ്രീകുമാര്‍ ,കെ. പ്രേമരാജന്‍ കെ .പി . രേഷ്മ എന്നിവര്‍ സംസാരിച്ചു. വിവിധ മേഖലകളില്‍ മികവുപുലര്‍ത്തിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ അനുമോദിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞയുമെടുത്തു. കലാഭവന്‍ രാജു അവതരിപ്പിച്ച കലാപരിപാടികളും ഉണ്ടായിരുന്നു.
ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വര്‍ണ്ണാഭമായ ചടങ്ങുകളുടെ പ്രവേശനോത്സവം നടത്തി.




