ബോവിക്കാനം : ബഡ്‌സ് സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ ഭാഗമായി മുളിയാര്‍ പഞ്ചായത്ത് സി.ഡി.എസ്, മുളിയാര്‍ ബഡ്‌സ് സ്‌കൂള്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പഞ്ചായത്ത് തല പ്രവേശനോത്സവം മുളിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബി മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡന്റ് നാരായണ ആചാരി അധ്യക്ഷത വഹിച്ചു. ചലച്ചിത്ര താരം ഉണ്ണി രാജ് മുഖ്യാതിഥിയായി. മുളിയാര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ പുഷ്പകുമാരി, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അനീസ മന്‍സൂര്‍ മല്ലത്ത്, അംഗങ്ങളായ റുഷ്ദ റസ്സാഖ്, ലുബ്ന മുനീര്‍, അനന്യ എം, നിമ്യ മനോജ്, കെ. പ്രഭാകരന്‍, മിസിരിയ റഫീഖ്, ബോവിക്കാനം എ.യു.പി സ്‌കൂള്‍ മാനേജര്‍ വി. ഗംഗാധരന്‍ നായര്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഓമന, അക്കൗണ്ടന്റ് ആശ പ്രദീപ്, അബ്ബാസ് കൊളച്ചെപ്പ് സംസാരിച്ചു.
ഹെഡ്മിസ്ട്രസ് സുമ ടീച്ചര്‍ സ്വാഗതവും അധ്യാപിക ശാലിനി ടീച്ചര്‍ നന്ദിയും പറഞ്ഞു.




