കുഞ്ഞു മനസ്സുകളുടെ സ്വപ്നങ്ങള്‍ക്ക് ചിറകേകി സബ്ജില്ല പ്രവേശനോത്സവത്തിന് പി.ടി.എം.എ യു.പി സ്‌കൂള്‍ ബെദിര വേദിയായി’

കാസര്‍ഗോഡ് നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷാഹിന സലീം അധ്യക്ഷത വഹിച്ചു.
ബഹു. കാസര്‍ഗോഡ് എംഎല്‍എ
കല്ലട്ര മാഹിന്‍ ഹാജി ഉദ്ഘാടനം ചെയ്തു. കാസര്‍ഗോഡ് ഉപജില്ല ഓഫീസര്‍ നാരായണ ഡി സ്വാഗതം പറഞ്ഞു.
മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ കെ എം ഹനീഫ്, കാസര്‍ഗോഡ് മുന്‍സിപ്പല്‍ വെല്‍ഫെയര്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഹമീദ് ബേദിര, കൗണ്‍സിലര്‍മാരായ മുനീസ റസാക്ക്, ആയിഷ, ബിന്ദു, ഷഫിയ റിയാസ്, സുമയ്യ ആശംസകള്‍ നേര്‍ന്നു. സ്‌കൂള്‍ മാനേജര്‍ സി എ മുഹമ്മദ് കുഞ്ഞി പിടിഎപ്രസിഡണ്ട് സലാഹുദ്ദീന്‍ ബെദിര,മദര്‍ പി ടി എ പ്രസിഡന്റ് നസീമ റസാഖ് ഡയറ്റ് ഫാക്കല്‍റ്റി വിനോദ് പെരുമ്പള ബിആര്‍സി ട്രെയിനര്‍ ഹക്കീം മാസ്റ്റര്‍, പിടിഎ വൈസ് പ്രസിഡണ്ട് ഷഫീര്‍ പടുപ്പില്‍, ഹൈസ്‌കൂള്‍ കമ്മിറ്റി ചെയര്‍മാന്‍ സി അബ്ദുല്ല കുഞ്ഞി ഹാജി, ജമാഅത്ത് പ്രസിഡണ്ട് പി എ അബ്ദുല്ലഹാജി, മാനേജ്‌മെന്റ് കമ്മിറ്റി ട്രഷറര്‍ ബി എച്ച് മുഹമ്മദ്, മാനേജ്‌മെന്റ് സെക്രട്ടറി ബി കെ അബ്ദുറഹിമാന്‍, മാനേജ്‌മെന്റ് കമ്മിറ്റി അംഗം മുഹമ്മദ് മാണിമൂല, പി ടി എ എക്‌സിക്യൂട്ടീവ് അംഗങ്ങളായ അംഗങ്ങളായ റിഷാദ് പള്ളം, കാസിം ചാല, റഫീഖ്,പുഷ്പ എന്നിവര്‍ പങ്കെടുത്തു… ഹെഡ്മിസ്‌ട്രെസ് റോഷിനി കൃഷ്ണന്‍ നന്ദി പറഞ്ഞു…

Scroll to Top