Home Kasaragod ദേശീയ മെഡിക്കല്‍ കോണ്‍ഫറന്‍സില്‍ കാസര്‍കോട് ചെമ്മനാട് സ്വദേശി ഡോ. മുഹമ്മദ് അഫ്‌സലിന് അംഗീകാരം

ദേശീയ മെഡിക്കല്‍ കോണ്‍ഫറന്‍സില്‍ കാസര്‍കോട് ചെമ്മനാട് സ്വദേശി ഡോ. മുഹമ്മദ് അഫ്‌സലിന് അംഗീകാരം

by KCN CHANNEL
0 comment

ചെമ്മനാട് : പൊതുവിദ്യാലയങ്ങളിലൂടെ പഠനമികവിലേയ്ക്കു വളര്‍ന്ന കാസര്‍കോട് ചെമ്മനാട് സ്വദേശി ഡോ. സി.എം. മുഹമ്മദ് അഫ്‌സലിന് ദേശീയതല അംഗീകാരം. വാരാണസിയില്‍ നടന്ന ഗാസ്ട്രോ എന്ററോളജി ദേശീയ കോണ്‍ഫറന്‍സിലാണ് ഡോ. അഫ്‌സല്‍ വൈദഗ്ധ്യം തെളിയിച്ചത്. പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട എന്‍ഡോസ്‌കോപ്പി ക്ലിനിക്കില്‍ മികച്ച രോഗി വിവര പ്രതിപാദനങ്ങളില്‍ ഒന്നായി അദ്ദേഹത്തിന്റെ അവതരണം തിരഞ്ഞെടുക്കപ്പെട്ടു.

ഇപ്പോള്‍ ഗ്യാസ്‌ട്രോ എന്ററോളജിയില്‍ ഉന്നത പഠനം നടത്തുന്ന ഡോ. അഫ്‌സല്‍ തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലാണ് എം.ബി.ബി.എസ്സും എം.ഡിയും പൂര്‍ത്തിയാക്കിയത്. ചെമ്മനാട് വെസ്റ്റ് ഗവ: യു.പി. സ്‌കൂളില്‍ ആയിരുന്നു പ്രാഥമിക പഠനം. എട്ടാം ക്ലാസ്സ് മുതല്‍ പ്ലസ് ടൂ വരെ ചെംനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ആയിരുന്നു പഠനം. ഹാജി സി.എം. ഇബ്രാഹീം, ഉമ്മാലിമ്മ ദമ്പതികളുടെ മകനാണ്. ഡോ ഹിബ തളങ്കരആണ്ഭാര്യ.

You may also like

Leave a Comment