-എകെഎം അഷ്‌റഫ് എംഎല്‍എ.
കുമ്പള.അച്ചടക്കമുള്ള വിദ്യാര്‍ത്ഥി സമൂഹത്തിന് എന്‍എസ്എസ് മാതൃകയാണെന്ന് എ കെഎം അഷറഫ് എംഎല്‍എ അഭിപ്രായപ്പെട്ടു. മൊഗ്രാല്‍ വിഎച്ച് എസ് ഇ വിഭാഗം എന്‍എസ്എസ്സിന്റെ സപ്തദിന സഹവാസ ക്യാമ്പ് ‘ആര്‍ദ്രം 2024”കുമ്പള ജിഎസ് ബിഎസില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുഴപ്പം പിടിച്ച കാലഘട്ടത്തിലൂടെയാണ് നാം മുന്നോട്ടുപോകുന്നത്. ലഹരികളില്‍ അടിമപ്പെട്ട് വിദ്യാര്‍ത്ഥി സമൂഹം തെറ്റായ വഴിയിലൂടെ സഞ്ചരിക്കുമ്പോള്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി ‘സുസ്ഥിര വികസനത്തിന് എന്‍എസ്എസ് യുവത”എന്ന ലക്ഷ്യവുമായി സാമൂഹിക സേവനവും, സമൂഹ നന്മയും ആഗ്രഹിച്ചു പ്രവര്‍ത്തിച്ചുവരുന്ന എന്‍എസ്എസ്സിന്റെ പ്രവര്‍ത്തനം സ്ലാഘനീയമാണെന്നും എംഎല്‍എ പറഞ്ഞു..
ചടങ്ങില്‍ കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് യുപി താഹിറാ-യൂസഫ് അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡണ്ട് അഷ്‌റഫ് പെര്‍വാഡ് സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്തംഗം ജമീലാ-സിദ്ദീഖ് ദനഡ ഗോളി മുഖ്യാതിഥിയായി സംബന്ധിച്ചു.പിടിഎ-എസ് എംസി അംഗങ്ങളായ ടികെ ജാഫര്‍, ജലീല്‍ കൊപ്പളം, വിഎച്ച്എസ്ഇ പ്രിന്‍സിപ്പല്‍ രേഷ്മ എം,അധ്യാപകരായ രേഖ,കൃപ, സൗമ്യ,ഷീന, ബിജു, ഷൈബു, രാജേഷ്,രമ്യ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. പ്രഭഞ്ച കുമാര്‍ നന്ദി പറഞ്ഞു.
ഫോട്ടോ: മൊഗ്രാല്‍ വി എച്ച്എസ്ഇ-എന്‍ എസ്എസ് സപ്തദിന സഹവാസ ക്യാമ്പ് എ കെഎം അഷറഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.