മെഹ്ഫില്‍ 2 സ്വാഗത സംഘ രൂപീകരണവും ലോഗോ പ്രകാശനവും നടന്നു
ദുബൈ : ദുബൈ കെഎംസിസി ചെറുവത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 2025 ഫെബ്രുവരി 16ന് ദുബായില്‍ വെച്ച് നടത്തപ്പെടുന്ന മെഹ്ഫില്‍ 2 ചെറുവത്തൂര്‍ ഗ്ലോബല്‍ ഫെസ്റ്റിന്റെ സ്വാഗത സംഘം രൂപീകരണ യോഗവും ലോഗോ പ്രകാശനവും നടന്നു.
ഷബീറലി കൈതക്കാടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കാസര്‍ഗോഡ് ജില്ല സെക്രട്ടറി റഫീഖ് എ .സി കാടങ്കോട് ഉദ്ഘാടനം ചെയ്തു ലോഗോ പ്രകാശനം ഷാര്‍ജ കെഎംസിസി വൈസ് പ്രസിഡന്റ് ജമാല്‍ ബൈത്താന്‍ l നിര്‍വ്വഹിച്ചു. യുഎഇ കെഎംസിസി ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.സി. അബ്ദുല്‍ ഖാദര്‍ ഹാജി ആമുഖ ഭാഷണം നടത്തി ഉപദേശക കമ്മിറ്റി അംഗം സി. മുനീര്‍ അല്‍ വഫ, ദുബൈ കെഎംസിസി സംസ്ഥാന സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍, മണ്ഡലം നേതാക്കളായ എ.ജി.എ. റഹിമാന്‍, റാഷിദ് പി.വി, വി.കെ. റഹീം കൈതക്കാട്, അജ്മാന്‍ കെഎംസിസി തൃക്കരിപ്പൂര്‍ മണ്ഡലം വൈസ് പ്രസിഡണ്ട് കെ.എം. അബ്ദുല്‍ റഹിമാന്‍, പഞ്ചായത്ത് പ്രസിഡന്റ് ടി.സി. മുഹമ്മദ് കുഞ്ഞി ഹാജി, അബുദാബി കെഎംസിസി നേതാവ് സി.എച്ച്. മുഹമ്മദലി, ട്രഷറര്‍ മുഹമ്മദലി ഹാജി ചെറുവത്തൂര്‍, ശാഫി തയ്യില്‍, ഫൈസല്‍ മൂപ്പന്‍, ഷക്കീര്‍ ടി.കെ. എന്നിവര്‍ സംസാരിച്ചു. ഉപദേശക കമ്മിറ്റി അംഗം അസീസ് മൗലവി പ്രാര്‍ത്ഥനയും ജനറല്‍ സെക്രട്ടറി ഷിഹാദ് പി.എസ് സ്വാഗതവും ഓര്‍ഗനൈസിങ് സെക്രട്ടറി ഷുഹൈല്‍ മാടാപ്പുറം നന്ദിയും പറഞ്ഞു.