കാസര്‍കോട് :
കേരള മന്ത്രിസഭയില്‍ കാസര്‍കോട് ജില്ലയ്ക്ക് യാതൊരു പ്രാതിനിധ്യവും ലഭിക്കാതിരുന്നത് ജില്ലയിലെ ജനങ്ങളോടുള്ള കടുത്ത അവഗണനയാണെന്ന് എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. സംസ്ഥാന രൂപീകരണകാലം മുതല്‍ വികസന മേഖലയില്‍ പിന്നാക്കം നില്‍ക്കുന്ന കാസര്‍കോടിന് ഇനിയും ഇത്തരത്തിലുള്ള അവഗണനകള്‍ സഹിക്കാനാകില്ലെന്നും സെക്രട്ടറിയേറ്റ് വ്യക്തമാക്കി.
അടിസ്ഥാന സൗകര്യങ്ങള്‍, ആരോഗ്യരംഗം, വിദ്യാഭ്യാസം, , റെയില്‍വേ, തീരദേശ സംരക്ഷണം, തൊഴില്‍ മേഖല തുടങ്ങിയ സുപ്രധാന വിഷയങ്ങളില്‍ കാസര്‍കോട് വര്‍ഷങ്ങളായി അവഗണന നേരിടുകയാണ്. മന്ത്രിസഭയില്‍ ജില്ലയ്ക്ക് പ്രാതിനിധ്യം ലഭിക്കാത്ത സാഹചര്യത്തില്‍ കാസര്‍കോടിന്റെ വികസന കാര്യങ്ങള്‍ മുഖ്യമന്ത്രി നേരിട്ട് ഏറ്റെടുത്ത് പ്രത്യേക ശ്രദ്ധ നല്‍കണമെന്ന് സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
ജില്ലയുടെ സമഗ്ര വികസനത്തിനായി പ്രത്യേക വികസന പാക്കേജ് പ്രഖ്യാപിക്കുകയും, വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് കാസര്‍കോടിനായി പ്രത്യേക വികസന മിഷന്‍ രൂപീകരിക്കുകയും വേണമെന്ന് സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. അതോടൊപ്പം, ഇനിയും കാസര്‍കോടിനെ അവഗണിക്കുന്ന സമീപനം തുടര്‍ന്നാല്‍ ശക്തമായ ജനകീയ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ട സാഹചര്യം ഉണ്ടാകുമെന്നും സെക്രട്ടറിയേറ്റ് മുന്നറിയിപ്പ് നല്‍കി. എസ്‌കെഎസ്എസ്എഫ് ജില്ലാ പ്രസിഡണ്ട് സുബൈര്‍ ദാരിമി പടന്ന അധ്യക്ഷനായി , ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ആമുഖപ്രഭാഷണം നടത്തി , സംസ്ഥാന സെക്രട്ടറി അംഗം സുഹൈര്‍ അസ്ഹരി പള്ളങ്കോട് ഉദ്ഘാടനം ചെയ്ത് , ഈയടുത്ത് മരണപ്പെട്ട എസ് കെ എസ് എസ് എഫ് ജില്ലാ വൈസ് പ്രസിഡണ്ട് മൂസാ നിസാമി നാട്ടക്കലിന്റെ പിതാവ് മുഹമ്മദ് ഷിറിയ , ജില്ലാ ക്യാമ്പസ് വിങ്ങ് മുന്‍ ചെയര്‍മാന്‍ ജംഷീര്‍ അടക്കയുടെ മാതാവ് ജമീല , ബിരിചേരി ഫൈസല്‍ മൗലവി എന്നിവരുടെ മരണത്തില്‍ അനുശോധിക്കുകയും പ്രാര്‍ത്ഥന നടത്തുകയും ചെയ്തു പ്രാര്‍ത്ഥനക്ക് ജില്ലാ വൈസ് പ്രസിഡണ്ട് അബ്ദുല്ല യമാനി നേതൃത്വം നല്‍കി നല്‍കി മെമ്പര്‍ഷിപ്പിക്കാന്‍ വേണ്ടി ഭാഗമായി ഐടി കോഡിനേറ്റതായി സിദ്ദീഖ് മാസ്റ്റര്‍ ബെളിഞ്ചത്തെ തെരഞ്ഞെടുത്തു
,സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഫാറൂഖ് ദാരിമി കൊല്ലംപാടി , ട്രഷറര്‍ സഈദ് അസ്അദി പുഞ്ചാവി , വര്‍ക്കിംഗ് സെക്രട്ടറി സിദ്ദിഖ് ബെളിഞ്ചം , യൂനുസ് ഫൈസി കാക്കടവ് , അബ്ദുറസാഖ് ഹരി മഞ്ചേശ്വരം , കബീര്‍ ഫൈസി പെരിങ്കടി , ഇബ്രാഹിം അസ്ഹരി പള്ളങ്കോട് ,
റാഷിദ് ഫൈസി ആമത്തല , ഫൈസല്‍ ദാരിമി ചേവാര്‍ , അന്‍വര്‍ തുപ്പക്കല്‍ , ഇല്യാസ് ഹുദവി മുഗു , റാസിഖ് ഹുദവി പേരാല്‍ , ഉസാം പള്ളങ്കോട് ചര്‍ച്ചയില്‍ പങ്കെടുത്തു
കാസര്‍കോടിനോടുള്ള അവഗണന അവസാനിപ്പിക്കണം; മുഖ്യമന്ത്രി നേരിട്ട് ജില്ലയുടെ ചുമതല ഏറ്റെടുക്കണം: എസ്.കെ.എസ്.എസ്.എഫ് ജില്ലാ സെക്രട്ടറിയേറ്റ്




