പുഴയറിയാന്‍ കുട്ടികള്‍ ചൊട്ടപ്പൂഴയില്‍

ബോവിക്കാനം:- കേരള സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ വായനക്കളരിയുടെ ഭാഗമായി ബെള്ളിപ്പാടി മധുവാഹിനി ഗ്രന്ഥാലയം ബാലവേദി കുട്ടികള്‍ ചൊട്ടപ്പുഴ സന്ദര്‍ശിച്ചു. പുഴയുടെ ഭാവ വൈവിധ്യങ്ങള്‍ അനുഭവിച്ച കുട്ടികള്‍ക്ക് പരിസര പ്രദേശത്തെ വനങ്ങളും ചൊട്ടപ്പാലവും അത്യന്തം അനുഭൂതിദായകമായി. രാജേഷ് പി ജി, സുജിത ചറവ് , അനുഭവ് ഇ പി, ബാലകൃഷ്ണന്‍ ചറവ്, അനിതകുമാരി ഇ, സി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്കി.

Scroll to Top