ഡിജിറ്റല്‍ യുഗത്തില്‍ യുവ പണ്ഡിതന്മാര്‍ക്ക് വലിയ ഉത്തരവാദിത്തമുണ്ട്.-അബ്ദുല്‍ മജീദ് ബാഖവി തളങ്കര.

മൊഗ്രാല്‍.ഇന്നത്തെ വിവരസാങ്കേതിക- ഡിജിറ്റല്‍ യുഗത്തില്‍ യുവ പണ്ഡിതന്മാര്‍ക്ക് വലിയ ഉത്തരവാദിത്തങ്ങളുണ്ടെന്നും,സോഷ്യല്‍ മീഡിയയിലൂടെയും പുതിയ സാങ്കേതിക വിദ്യകളിലൂടെയും തെറ്റായ ആശയങ്ങള്‍ പ്രചരിപ്പിക്കുമ്പോള്‍ യഥാര്‍ത്ഥ അറിവുകൊണ്ട് അതിനെ പ്രതിരോധിക്കാന്‍ യുവ പണ്ഡിത സമൂഹത്തിന് കഴിയണമെന്നും അബ്ദുല്‍ മജീദ് ബാഖവി തളങ്കര അഭിപ്രായപ്പെട്ടു. വലിയുള്ളാഹി അറബി ഹാജി(റ)മൊഗ്രാല്‍ മഖാo ഉറൂസിനോടനുബന്ധിച്ച് സംഘടിപ്പിച്ച ‘യുവ പണ്ഡിത സദസ്സ്” ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉറൂസുകള്‍ കേവലം ആചാരമല്ല,മറിച്ച് മഹത്തുക്കളുടെ ജീവിതത്തെ ഓര്‍ക്കാനും,അവരുടെ വഴി പിന്തുടരാനുമുള്ള വേദികളാണ്.ഇസ്ലാമിക ചരിത്രത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്നത് ചെറുപ്പക്കാരായ പണ്ഡിതന്മാരായിരുന്നു. അറിവും യുവത്വത്തിന്റെ ഊര്‍ജ്ജവും ഒത്തുചേരുമ്പോഴാണ് സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ സ്ഥലം ഖത്തീബ് അബ്ദുറഹ്‌മാന്‍ ഫൈസി അധ്യക്ഷത വഹിച്ചു. മഹമൂദ് സഅദി പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി.ഹാഫിള് ആരിഫ് അശ്ഹരി ഖിറാഅത്ത് നടത്തി.എം എ മൂസ സ്വാഗതം പറഞ്ഞു.അയ്യൂബ് ബാഖവി ആമുഖപ്രഭാഷണം നടത്തി.

ചടങ്ങില്‍ യുവ പണ്ഡിതരായ റിയാസ് അശ്ശാഫി(റെയിഞ്ച് സെക്രട്ടറി) ജമാല്‍ സഖാഫി,ലത്തീഫ് സഖാഫി,ജംഷാദ് ബാഖവി,അഷ്‌റഫ് സഅ ദി,അബ്ദുല്‍ ഖാദര്‍ സഖാഫി,മുസ്രിഫ് ഫൈസി,ഹാരിസ് ദാരിമി, യൂസഫ് സഅദി, കമാലുദ്ദീന്‍ അദ്‌നവി, ഫയാസ് അല്‍ മര്‍ശിദി, യൂസഫ് റഈസി, അക്ബര്‍ ഹുദവി, അസൈനാര്‍ മൗലവി കന്തല്‍,രിഫാഈ ദാരിമി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

തുടര്‍ന്ന് യുവ പണ്ഡിതന്മാരെ ഷാള്‍ അണിയിച്ചും,മെമെന്റോ നല്‍കിയും ആദരിച്ചു. ഖത്തീബ് അബ്ദുല്‍റഹിമാന്‍ ഫൈസി,അബൂബക്കര്‍ മൗലവി,ജമാഅത്ത് പ്രസിഡണ്ട് അബ്ദുല്ല കുഞ്ഞി സ്പിക്,സയ്യിദ് ഹാദി തങ്ങള്‍ മൊഗ്രാല്‍,ബി എ മുഹമ്മദലി,കെഎം ഇബ്രാഹിം കൊപ്പളം,കെ അറബി കൊപ്പളം എം ഖാലിദ് ഹാജി,ടി എം ശുഹൈബ്,സി എം ഹംസ,എംജിഎ റഹ്‌മാന്‍, ടി കെ അന്‍വര്‍,ആരിഫ് എന്‍ജിനീയര്‍,ബി കെ അന്‍വര്‍ കൊപ്പളം എന്നിവര്‍ യുവ പണ്ഡിതന്മാരെ ഷാള്‍ അണിയിച്ചു. മൊഗ്രാലിലും പരിസരപ്രദേശത്തുമുള്ള ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ടുമാര്‍, സെക്രട്ടറിമാര്‍ എന്നിവര്‍ സംബന്ധിച്ചു.മുഹമ്മദ് കുഞ്ഞി മൈമൂണ്‍ ന ഗര്‍ നന്ദി പറഞ്ഞു.

ഫോട്ടോ:വലിയുള്ളാഹി അറബി ഹാജി(റ) മുഗ്രാല്‍ മഹാമൂര്‍ത്തിനോടനുബന്ധിച്ച് സംഘടിപ്പിച്ച യുവ പണ്ഡിത സദസ്സ്.

Scroll to Top