ദേശീയവേദി നിയമസഭാ തെരഞ്ഞെടുപ്പ് പ്രവചന മത്സരം: അഹമ്മദ് അലി മരുതടുക്കം, ഷമീമ ഹമീദ് കാവില്‍ ജേതാക്കള്‍

.

മൊഗ്രാല്‍ : മൊഗ്രാല്‍ ദേശീയവേദി 2026- നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ പ്രവചന മത്സരത്തില്‍ 26 വീതം മാര്‍ക്ക് നേടി കുണ്ടംകുഴി മരുതടുക്കം സ്വദേശി എ.അഹമ്മദലി, ചൗക്കി കാവില്‍ ഹൗസിലെ ഷമീമ ഹമീദ് എന്നിവര്‍ ജേതാക്കളായി. 26 വീതം മാര്‍ക്ക് നേടിയ നാലുപേരില്‍ നിന്ന് നറുക്കെടുത്താണ് ഇവരെ വിജയികളായി തെരഞ്ഞെടുത്തത്.
തീപാറും പോരാട്ടം നടന്ന 30 മണ്ഡലങ്ങളിലെ വിജയികള്‍, അടുത്ത മുഖ്യമന്ത്രി, ഓരോ മുന്നണിക്കും ലഭിക്കുന്ന സീറ്റുകള്‍ എന്നിവ പ്രവചിക്കാനായിരുന്നു മത്സരം. കാഞ്ഞങ്ങാട് മുതല്‍ മഞ്ചേശ്വരം വരെയുള്ള 600 ഓളം വോട്ടര്‍മാര്‍ മത്സരത്തില്‍ പങ്കെടുത്തു.ബേപ്പൂര്‍, മണലൂര്‍,കഴക്കൂട്ടം നേമം എന്നീ മണ്ഡലങ്ങളിലെ വിജയികളെ കണ്ടെത്തുന്നതിലും എന്‍.ഡി.എ അടക്കം ഓരോ മുന്നണിക്കും ലഭിക്കുന്ന സീറ്റുകളുടെ എണ്ണം കൃത്യമായി പ്രവചിക്കുന്നതിലുമാണ് പലര്‍ക്കും അടിതെറ്റിയത്. 26 വീതം മാര്‍ക്ക് നേടി നറുക്കെടുപ്പില്‍ പുറത്തായ അബ്ദുള്ള ഗ്രീന്‍പീസ്, അമീന ലിയാ കരീം എന്നിവര്‍ക്ക് പ്രോത്സാഹന സമ്മാനങ്ങള്‍ നല്‍കും.
വിജയികളെ പ്രഖ്യാപിക്കുന്ന ചടങ്ങില്‍ പ്രസിഡണ്ട് സിദ്ദീഖ് റഹ്‌മാന്‍, സെക്രട്ടറി മുഹമ്മദ് കുഞ്ഞി ടൈല്‍സ്, ടി കെ അന്‍വര്‍, എം എ മൂസ, മുഹമ്മദ് സ്മാര്‍ട്ട്, എം ജി എ റഹ്‌മാന്‍, എ എച്ച് ഇബ്രാഹിം, ഖാദര്‍ മൊഗ്രാല്‍ എന്നിവര്‍ പങ്കെടുത്തു.
ദേശീയവേദി ഓഫീസില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Scroll to Top