എന്‍.എ അബൂബക്കറിന്റെ ആത്മകഥ “സവിനയം ” മെയ് 24 ന് പ്രകാശനം ചെയ്യും

കാസര്‍കോട് : കാസര്‍കോടിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ നായകന്‍ എന്‍.എ അബൂബക്കറിന്റെ ആത്മകഥ സവിനയവും, അദ്ദേഹത്തെപ്പറ്റി നിര്‍മ്മിച്ച ഡോക്യമെന്ററിയും പ്രകാശനം ചെയ്യുന്നു.

രാവിലെ 11 മണിക്ക് ബേക്കല്‍ ഹോട്ടല്‍ ലളിതില്‍ വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഡോ.എന്‍.എ മുഹമ്മദ് നാലപ്പാടിന് നല്‍കി പുസ്തകം പ്രകാശനം ചെയ്യും.

സുറാബ് പുസ്തകം പരിചയപ്പെടുത്തും

ഇംഗ്ലീഷ് പതിപ്പ് ദി സൈലന്റ് റിവര്‍ യേനപ്പോയ ഡീംഡ് യുണിവേഴ്സിറ്റി ചാന്‍സലര്‍ യേനപ്പോയ അബ്ദുല്ലക്കുഞ്ഞിക്ക് നല്‍കി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയും ഡോക്യുമെന്ററിയുടെ സ്വിച്ചോണ്‍ കര്‍മ്മം കണ്ണൂര്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ അബ്ദുല്‍ ഖാദിര്‍ തെരുവത്തും നിര്‍വ്വഹിക്കും.

കര്‍ണ്ണാടക നിയമസഭാ സ്പീക്കര്‍ യു.ടി ഖാദര്‍ പരിപാടി ഉദ്ഘാടനം ചെയ്യും. കുമ്പോല്‍ കെ.എസ്. ആറ്റക്കോയ തങ്ങള്‍ പ്രാര്‍ത്ഥന നിര്‍വ്വഹിക്കും. എന്‍.എ ചാരിറ്റബിള്‍ ട്രസ്റ്റ് ഡയറക്ടര്‍ ഹസീന അബൂബക്കര്‍ അദ്ധ്യക്ഷത വഹിക്കും.

ചടങ്ങില്‍ എം.എല്‍മാരായ മാഹിന്‍ കല്ലട്ര, എ.കെ.എം അഷ്റഫ്, കെ. നീലകണ്ടന്‍ എന്നിവരെ അനുമോദിക്കും. കര്‍ണ്ണാടക എം.എല്‍.എ എന്‍.എ ഹാരിസ്, സ്വാമി വിവിക്താനന്ദ സരസ്വതി, ഫാദര്‍ മാത്യൂ ബേബി, മുന്‍ എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, സി.എച്ച് കുഞ്ഞമ്പു, നഗര സഭാ ചെയര്‍പേഴ്സണ്‍ ഷാഹിന സലീം, എം.പി ഷാഫി ഹാജി, സി.പി കുഞ്ഞുമുഹമ്മദ് എന്നിവര്‍ സംസാരിക്കും. ഷാഫി എ.നെല്ലിക്കുന്ന് സ്വാഗതവും അബു മുബാറക്ക് നന്ദിയും പറയും.

Scroll to Top