കുമ്പള.നാടുനീളെ തട്ടുകടകള്‍ പെരുകിവരുന്നത് മൂലം ഹോട്ടല്‍ വ്യവസായം വലിയ പ്രതിസന്ധി നേരിടുകയാണെന്ന് ഹോട്ടല്‍&റസ്റ്റോറന്റ് അസോസിയേഷന്‍ കുമ്പള യൂണിറ്റ് കമ്മിറ്റി ജനറല്‍ബോഡി യോഗം അഭിപ്രായപ്പെട്ടു. വലിയ വാടക നല്‍കിയും, നൂറുകണക്കിനാളുകള്‍ക്ക് തൊഴിലും നല്‍കിവരുന്ന ഹോട്ടല്‍ വ്യവസായത്തെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാന്‍ സമാന്തര ഹോട്ടല്‍, തട്ടുകടകളെ നിയന്ത്രിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ബന്ധപ്പെട്ടവര്‍ക്ക് നിരവധിതവണ പരാതി നല്‍കിയിട്ടും അവഗണിക്കുന്ന അധികൃതരുടെ നടപടിയില്‍ യോഗം പ്രതിഷേധിച്ചു.
കുമ്പള യൂണിറ്റ് പ്രസിഡന്റ് രാമ ഭട്ടിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ജനറല്‍ബോഡി യോഗം കെ.എച്ച്. ആര്‍.എ കാസറഗോഡ് ജില്ലാ സെക്രട്ടറി ബിജു ചുള്ളിക്കര ഉദ്ഘാടനം ചെയ്തു. കെ.എച്ച്. ആര്‍.എ. കുമ്പള യൂണിറ്റ് വൈസ് പ്രസിഡന്റ് മമ്മു മുബാറക്ക് സ്വാഗതം പറഞ്ഞു. കെ.എച്ച്.ആര്‍.എ കുമ്പള യൂണിറ്റ് സെക്രട്ടറി സവാദ് താജ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.സിദ്ദിക്ക് മുബാറക്ക് വരവ്-ചിലവ് കണക്ക് അവതരിപ്പിച്ചു. കെ.എച്ച്.ആര്‍.എ സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഗസ്സാലി സംഘടന സന്ദേശം നല്‍കി.കെ. എച്ച്.ആര്‍.എ കാസറഗോഡ് ജില്ലാ പ്രസിഡന്റ് നാരായണ പൂജാരി മുഖ്യപ്രഭാഷണം നടത്തി.
ചടങ്ങില്‍ കുമ്പള ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ മധുസൂദനന്‍ മെട്ട മ്മല്‍ ‘ഹോട്ടല്‍ വ്യവസായവും ആരോഗ്യവും”എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ ക്ലാസിന് നേതൃത്വം നല്‍കി.ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആദര്‍ശ്,കെ എച്ച് ആര്‍ എ ജില്ലാ രക്ഷാധികാരി അബ്ദുള്ള താജ്,അജേഷ്, സത്യന്‍,കെ എച്ച് അബ്ദുള്ള,അബ്ദുല്‍ റസാഖ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
2025-27 വര്‍ഷത്തേക്കുള്ള കെ.എച്ച്.ആര്‍.എ കാസറഗോഡ് ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റും, റിട്ടേണിംഗ് ഓഫീസറുമായ രാജന്‍ കളക്കര തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.വി ജി വെങ്കിടേശ്വര ഹെബ്ബാര്‍ നന്ദി പറഞ്ഞു.
ഭാരവാഹികള്‍: എന്‍.അബ്ദുള്ള താജ്(ഉപദേശക സമിതി ചെയര്‍മാന്‍)പി.ജി വെങ്കിടേശ്വര ഹെബ്ബാര്‍,മമ്മു മുബാറക്ക് (രക്ഷാധികാരികള്‍) സിദ്ദിക്ക് മുബാറക്ക്(പ്രസിഡന്റ്) ജനാര്‍ഥ നിത്യാനന്ദ,രാമ ഭട്ട് ഗോകുലം ( വൈസ് പ്രസിഡണ്ടുമാര്‍ ) സവാദ് താജ് (ജനറല്‍ സെക്രട്ടറി) നിസാം ബദ്രിയ,കെ.എം മുനീര്‍ സ്റ്റാര്‍ (ജോയിന്‍ സെക്രട്ടറിമാര്‍) ചരണ്‍ കുമാര്‍ അന്നപൂര്‍ണ്ണ ( ട്രഷറര്‍). എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായി, പ്രകാശന്‍,ഫാസില്‍, ബഷീര്‍,നവീന്‍ ഷെട്ടി, ശ്യാം കൃഷ്ണ, നൗഷാദ്,പ്രേമനാഥ ഷെട്ടി,നിതീഷ് എന്നിവരെയും തിരഞ്ഞെടുത്തു.
ഫോട്ടോ:കെ എച്ച് ആര്‍ എ കുമ്പള യൂണിറ്റ് ഭാരവാഹികള്‍: സിദ്ധീഖ് മുബാറക് (പ്രസി)സവാദ് താജ്(ജന:സെക്ര) ചരണ്‍കുമാര്‍ അന്നപൂര്‍ണ്ണ(ട്രഷറര്‍).




