ഫിസിയോതെറാപ്പി യൂണിറ്റ് ഉദ്ഘാടനം ചെയ്തു

ഗവണ്മെന്റ് യുനാനി ഡിസ്പെന്‍സറി മോഗ്രാലില്‍ ഫിസിയോതെറാപ്പി യൂണിറ്റ് ബഹു ആരോഗ്യമന്ത്രി ശ്രീമതി വീണ ജോര്‍ജ്ജ് ഓണ്‍ലൈന്‍ ആയി ഉദ്ഘാടനം ചെയ്തു.മൊഗ്രാല്‍ യുനാനി ഡിസ്പെന്‍സറിയില്‍ വെച്ച് നടന്ന ചടങ്ങില്‍ കുമ്പള പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.യു. പി. താഹിറ യൂസുഫ് അദ്ധ്യക്ഷയായി.വൈസ് പ്രസിഡന്റ് നാസര്‍ മൊഗ്രാല്‍ സ്വാഗതവും പറഞ്ഞു. നാഷണല്‍ ആയുഷ് മിഷന്‍ കാസറഗോഡ് ഡി പി എം ഡോ നിഖില നാരായണന്‍ മുഖ്യാതിഥി ആയിരുന്നു.മെഡിക്കല്‍ ഓഫീസര്‍ ഡോ ഷക്കീറലി കെ എ സംസാരിച്ചു.കുമ്പള പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീമതി സബൂറ,വാര്‍ഡ് മെമ്പര്‍ കൗലത്ത് ബീവി, , എച് എം സി മെമ്പര്‍ ശ്രീ സിദ്ദിഖ് റഹ്‌മാന്‍ എന്നിവര്‍ ആശംസകളറിയിച്ചു.മൊഗ്രാല്‍ ദേശീയവേദി അംഗങ്ങളും റെഡ് സ്റ്റാര്‍ മൊഗ്രാല്‍ അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു. എച് എം സി മെമ്പര്‍ ശ്രീ താജുദ്ധീന്‍ നന്ദി പറഞ്ഞു.

Scroll to Top