തൃക്കരിച്ചൂര്‍ : ബഹു:മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിന് പോലീസ് മെഡലിന് അര്‍ഹനായ, ജനങ്ങളെ ഹൃദയത്തോട് ചേര്‍ത്ത് സേവിച്ച ടി.തമ്പാന്‍ വൈക്കത്തിനെ ചൂരിക്കാടന്‍ കൃഷ്ണന്‍ നായര്‍ സ്മാരക വായ ശാല ആദരിച്ചു. സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗം ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ പൗരാവലിയുടെ സാക്ഷ്യത്തില്‍ അദ്ദേഹത്തെ പൊന്നാടയണിച്ച് ആദരിച്ചു. ചടങ്ങില്‍ ഗ്രന്ഥശാല താലൂക്ക് കൗണ്‍സില്‍ അംഗം സി. സന്തോഷ്‌കുമാര്‍ ചാലില്‍ അദ്ധ്യക്ഷതവഹിച്ചു. 1958 ല്‍ പോലീസില്‍ കയറിയ ഇദ്ദേഹം 27 വര്‍ഷത്തോളം ജനക്ഷേമ പോലീസിന്റെ മുഖമായി സേവനം അനുഷ്ഠിച്ചു. ബേക്കല്‍ ടൂറിസം പോലീസ്, ചന്തേര ജനമൈത്രി പബ്ലിക്ക് റിലേഷന്‍ ഓഫീസര്‍ , കാസര്‍ഗോഡ് സി.ഐ ഓഫീസ്, ബദിയഡുക്ക സ്റ്റേഷന്‍, , ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച്, എന്നീ നിലകളില്‍ സ്തുത്യര്‍ഹ സേവനം നിര്‍വ്വഹിച്ചു. നിലവില്‍ കാസര്‍ഗോഡ് ജില്ലയുടെ എസ്.പി സി അസിസ്റ്റന്റ് നോഡല്‍ ഓഫീസറായി ജോലി ചെയ്തു വരുന്നു. ചടങ്ങില്‍ പി. കുഞ്ഞമ്പു അനുസ്മരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ആദരിക്കല്‍ ചടങ്ങില്‍ സി.പി.ഐ ജില്ലാ സെക്രട്ടറി സി.പി. ബാബു സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗം എം. ഗംഗാധരന്‍ ഗ്രന്ഥശാല താലൂക്ക് വൈസ് പ്രസിഡണ്ട് വിജയരാജ് സി.വി. സി.പി ഐ തൃക്കരിപ്പൂര്‍ ലോക്കല്‍ സെക്രട്ടറി എം.പി. ബിജീഷ്, ഗ്രന്ഥശാല മുന്‍ താലൂക്ക് കൗണ്‍സില്‍ അംഗം സദാനന്ദന്‍, സി.പി ഐ മൈത്താണി ബ്രാഞ്ച് സെക്രട്ടറി സജീവന്‍ എം.പി പിഎന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ചടങ്ങില്‍ ഗ്രന്ഥശാല സെക്രട്ടറി പി.രാജഗോപാലന്‍ സ്വാഗതവും ഗ്രന്ഥശാല വൈസ് പ്രസിഡണ്ട് വി.എം മധുസൂദനന്‍നന്ദിയും പറഞ്ഞു.
ജന പോലീസ് സൗഹൃദത്തിന് അഭിമാനമുഖം ടി . തമ്പാന്‍ വൈക്കത്തിനെ ആദരിച്ചു




