കാസര്‍ഗോഡ്
കളനാട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 200 മീറ്റര്‍ തെക്കുഭാഗത്തായാണ് ട്രെയിന്‍ തട്ടി യുവാവ് മരിച്ചത്. കീഴൂര്‍ തെരുവത്ത് സ്വദേശി ഇല്ലു എന്ന പേരില്‍ അറിയപ്പെടുന്ന നിനില്‍ കുമാര്‍ ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 9 മണിയോടെയാണ് അപകടം നടന്നത്. ട്രെയിന്‍ കടന്നുപോകുന്നതിനിടെയാണ് നിനില്‍ കുമാറിനെ ഇടിച്ചതെന്നാണ് പ്രാഥമിക വിവരം. അപകടം കണ്ട നാട്ടുകാരും റെയില്‍വേ അധികൃതരും ചേര്‍ന്ന് ഉടന്‍ വിവരം മേല്‍പ്പറമ്പ് പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി.
കീഴൂര്‍ തെരുവത്ത് ശാസ്താ േേക്ഷത്ര പരിസരത്ത് കച്ചവടം നടത്തുന്ന ഭാസ്‌കരന്റെ മരുമകനും സഹായിയുമായിരുന്നു നിനില്‍ കുമാര്‍.




