കാസര്‍കോട്: കാസര്‍കോട് നഗരസഭ, ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ (DTPC) എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ മെയ് 24ന് നെല്ലിക്കുന്ന് ബീച്ചില്‍ സംഘടിപ്പിക്കുന്ന കാസര്‍കോട് ബീച്ച് റണ്ണിന്റെ ഭാഗയായി ബീച്ച് ക്ലീന്‍ ഡ്രൈവ് നടത്തി. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ കെ.എം ഹനീഫ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ഹമീദ് ബെദിര, മെഹ്‌റുന്നിസ ഹമീദ്, ജാഫര്‍ കമാല്‍, കൗണ്‍സിലര്‍മാരായ തഷ്രീഫ ബഷീര്‍, ആയിഷ സലാം, അബ്ദുല്‍ റഹ്‌മാന്‍ എന്‍.എച്ച്, ഉമേശന്‍, ഹരീഷ്, രാമകൃഷ്ണ ഹൊള്ള, രേഷ്മ, സെക്രട്ടറി ഷാജു, നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരായ മധു, ഷീന, വിദ്യ, വൈഷാഖ് ക്ലീന്‍ ഡ്രൈവിന് നേതൃത്വം നല്‍കി. നഗരസഭ ജീവനക്കാര്‍, തൊഴിലാളികള്‍, ഡി.ടി.പി.സിയുടെ ക്ലീന്‍ ഡെസ്റ്റിനേഷന്‍ വളണ്ടിയേര്‍സ്, നാട്ടുകാര്‍ പങ്കെടുത്തു.
മെയ് 24ന് രാവിലെ കൃത്യം 6 മണിക്ക് ബീച്ച് റണ്‍ ആരംഭിക്കും. വിവിധ മേഖലകളിലെ ആളുകള്‍ ബീച്ച് റണ്ണില്‍ പങ്കെടുക്കും.
”കാസര്‍കോട് ബീച്ച് റണ്‍”: ബീച്ച് ക്ലീന്‍ ഡ്രൈവ് സംഘടിപ്പിച്ചു




