14
ബെംഗളൂരു: വനിതാ പ്രീമിയര്‍ ലീഗിലെ മിനി താരലേലം ശനിയാഴ്ച നടക്കും. ഞായറാഴ്ച വൈകിട്ട് മൂന്നിന് ബെംഗളൂരുവിലാണ് ലേലം നടക്കുക. സ്‌പോര്‍ട്‌സ് 18 നെറ്റ്വര്‍ക്കിലും ജിയോ സിനിമയിലും വനിതാ പ്രീമിയര്‍ ലീഗ് ലേലം തത്സമയം കാണാനാകും.
120 താരങ്ങളാണ് താരലേലത്തിന് പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ 91 പേര്‍ ഇന്ത്യന്‍ താരങ്ങളാണ്. 29 വിദേശതാരങ്ങളും ലേലത്തിനായി പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിവിധ ടീമുകളിലായി 19 താരങ്ങളെയാണ് ലേലത്തില്‍ ടീമുകള്‍ക്ക് വേണ്ടത്. ഇതില്‍ അഞ്ച് താരങ്ങള്‍ വിദേശതാരങ്ങളാണ്. അണ്‍ക്യാപ്ഡ് വിഭാഗത്തില്‍ 82 ഇന്ത്യന്‍ താരങ്ങളാണ് ലേലത്തില്‍ പങ്കെടുക്കാന്‍ പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.