എംജി സര്‍വകലാശാലയുടെ ഓണററി ഡോക്ടറേറ്റ് നടന്‍ മമ്മൂട്ടിക്ക്. തിങ്കളാഴ്ച നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ഡോക്ടറേറ്റ് നല്‍കും. മമ്മൂട്ടിയെ കൂടാതെ നാദസ്വര വിദ്വാന്‍ തിരുവിഴ ജയശങ്കര്‍ ,വാസ്‌കുലര്‍ സര്‍ജന്‍ ഡോ. എന്‍. രാധാകൃഷ്ണന്‍ എന്നിവര്‍ക്കും ഓണററി ബിരുദം നല്‍കും.ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് മമ്മൂട്ടിക്ക് ഡി ലിറ്റ് നല്‍കുന്നത്.
മികച്ച നടനുള്ള ദേശീയ പുരസ്‌കാരം മൂന്ന് തവണ നേടിയിട്ടുണ്ട്. അഞ്ചുതവണ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരവും 12 തവണ ഫിലിംഫെയര്‍ (ദക്ഷിണേന്ത്യന്‍) പുരസ്‌കാരവും നേടി. 1998-ല്‍ പത്മശ്രീ നല്‍കി രാജ്യം ആദരിച്ചു. കേരള സര്‍വകലാശാലയുടെയും കലിക്കറ്റ് സര്‍വകലാശാലയുടെയും ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ട്.
ചങ്ങനാശേരി ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി മെഡിക്കല്‍ അഡ്മിനിസ്ട്രേറ്ററാണ് ഡോ. എന്‍ രാധാകൃഷ്ണന്‍. അഞ്ചു ദശാബ്ദത്തിലേറെയായി ചെത്തിപ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന അദ്ദേഹം വീനസ് രോഗങ്ങള്‍ക്കായി 50,000ത്തിലധികം ശസ്ത്രക്രിയകള്‍ നടത്തി. ഭേദമാകാത്ത മുറിവുകളുടെ ചികിത്സയില്‍ പുതിയ രീതികള്‍ കണ്ടെത്തുന്നതില്‍ ശ്രദ്ധേയമായ ഗവേഷണ സംഭാവനകളുണ്ട്.




