സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

കാസറഗോഡ്: പുലിക്കുന്ന് ടൗണ്‍ ഹാളിന് സമീപമുള്ള ഡയ ലൈഫ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ മെഗാ മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം കാസറഗോഡ് എം.എല്‍.എ കല്ലെട്ര മാഹിന്‍ ഹാജി നിര്‍വഹിച്ചു.
ജനറല്‍ മെഡിസിന്‍ & ഡയബറ്റോളജി വിഭാഗത്തില്‍ ഡോ. മൊയ്ദീന്‍ കുഞ്ഞി ഐ.കെ, കിഡ്‌നി & യൂറോളജി വിഭാഗത്തില്‍ ഡോ. മൊയ്തീന്‍ നഫ്‌സീര്‍ പാദൂര്‍, ജനറല്‍ സര്‍ജറി വിഭാഗത്തില്‍ ഡോ. അനീസ് സാദിഖ്, ഡോ. ഹാതിം ഹുസ്സൈന്‍, ഓര്‍ത്തോ വിഭാഗത്തില്‍ ഡോ. റിയാസ് ടി. നാസര്‍, ഡോ. അര്‍ജുന്‍ എ.കെ, ഡെന്റല്‍ വിഭാഗത്തില്‍ ഡോ. ആയിഷ തമീം, ഡയറ്റീഷ്യന്‍ ആയിഷ അഫ്ര എന്നിവരുടെ സൗജന്യ സേവനങ്ങള്‍ ക്യാമ്പില്‍ ലഭ്യമായി.

ബ്ലഡ് പ്രഷര്‍, ഷുഗര്‍, ബി.എം.ഐ തുടങ്ങിയ സൗജന്യ പരിശോധനകള്‍ക്കൊപ്പം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച ലാബ് ടെസ്റ്റുകള്‍, സ്‌കാനിംഗ്, എക്സ്-റേ തുടങ്ങിയ സേവനങ്ങള്‍ പകുതി നിരക്കില്‍ ലഭ്യമാക്കി.

ക്യാമ്പില്‍ ഡോ. മൊയ്തീന്‍ നഫ്‌സീര്‍ അധ്യക്ഷത വഹിച്ചു. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് അംഗം അന്‍വര്‍ കോളിയടുക്കം ആശംസയും ഡോ. മൊയ്ദീന്‍ കുഞ്ഞി ഐ.കെ സ്വാഗതവും പറഞ്ഞു. ജനറല്‍ മാനേജര്‍ മുഹമ്മദ് മന്‍സൂര്‍ നന്ദിയും രേഖപ്പെടുത്തി.

കാസറഗോഡ് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 200-ലധികം രോഗികള്‍ ക്യാമ്പ് പ്രയോജനപ്പെടുത്തി.

Scroll to Top