?മഞ്ചേശ്വരം: മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേരള എന്‍.ജി.ഒ യൂണിയന്‍ മഞ്ചേശ്വരം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പരിസരം ശുചീകരിച്ചു. പടരുന്ന പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പാലിക്കുന്നതിന്റെയും ശുചിത്വം ഉറപ്പുവരുത്തുന്നതിന്റെയും ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
?മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൈഫുള്ള തങ്ങള്‍ ശുചീകരണ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു. പൊതുഇടങ്ങള്‍ വൃത്തിയായി സൂക്ഷിക്കുന്നതില്‍ ജീവനക്കാരും പൊതുജനങ്ങളും കാട്ടുന്ന ജാഗ്രത മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. ഹക്കീം കമ്പാര്‍ അധ്യക്ഷത വഹിച്ചു
? ഷെരീഫ് പി.എ, സ്വാഗതം പറഞ്ഞു. ഏരിയയിലെ വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ പരിപാടിയില്‍ പങ്കാളികളായി.
മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പരിസരം ശുചീകരിച്ചു




