കാസര്‍കോട്: കാസര്‍കോടിന്റെ വിദ്യാഭ്യാസപരമായ മുന്നേറ്റങ്ങള്‍ക്ക് നായകത്വം വഹിച്ച എന്‍.എ അബൂബക്കര്‍ തന്റെ ജീവിതാനുഭവങ്ങള്‍ കോറിയിട്ട സവിനയം എന്ന പേരില്‍ പുറത്തിറക്കിയ ആത്മകഥ പുസ്തകം പ്രകാശനം ചെയ്തു.
ബേക്കല്‍ ലളിത് ഹോട്ടലില്‍ വെച്ച നടന്ന ചടങ്ങലില്‍ മുന്‍ മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന ട്രഷററുമായ സി.ടി അഹ്‌മദലി വ്യവസായി എന്‍.എ മുഹമ്മദ് നാലപ്പാടിന് നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു.
ഇംഗ്ലീഷ് പതിപ്പായ ദി സൈലന്റ് റിവര്‍ ഡോ.യേനപ്പോയ അബ്ദുല്ലക്കുഞ്ഞി എ.കെ.എം അഷ്റഫ് എം.എള്‍.എക്ക് നല്‍കിയും പ്രകാശനം ചെയ്തു. ജീവതകഥ പറയുന്ന ഡോക്യമെന്ററി ദി റൂട്ട്സ് ആന്റ് വിംഗ്സിന്റെ സ്വിച്ചോണ്‍ കര്‍മ്മം കെ.ആര്‍.എസ് ഗ്രൂപ്പ് ചെയര്‍മാന്‍ സി.പി കുഞ്ഞുമുഹമ്മദും നിര്‍വ്വഹിച്ചു. എഴുത്തുകാരന്‍ സുറാബ് പുസ്തകം പരിചയപ്പെടുത്തി.
ചടങ്ങില്‍ എന്‍.എ ചാരിറ്റബിള്‍ ഗ്രൂപ്പ് ഡയറക്ടര്‍ ഹസീന അബൂബക്കര്‍ അദ്ധ്യക്ഷത വഹിച്ചു. എന്‍.എ അബൂബക്കര്‍, മാഹിന്‍ കല്ലട്ര എം.എല്‍.എ, എ.അബ്ദുല്‍ റഹ്‌മാന്‍, അഡ്വ. സി.എച്ച് കുഞ്ഞമ്പു, ഫാദര്‍ മാ




