നെല്ലിക്കുന്ന് കടപ്പുറം പാലത്തിന് സമീപം മാലിന്യങ്ങള്‍ തള്ളുന്നത് പതിവാകുന്നു

          കാസര്‍കോട്: നെല്ലിക്കുന്ന് കടപ്പുറം പാലത്തിന് സമീപം കുറച്ച് മാസങ്ങളായി മാലിന്യങ്ങള്‍ തള്ളുന്നു.ആരാണെന്നും,ഏത് സമയത്താണ് മാലിന്യങ്ങള്‍ കൊണ്ടു വന്ന് ഇവിടെ തള്ളുന്നതെന്നും അറിയുന്നില്ല.പരിസരത്ത് ആരുമില്ലാത്ത സമയത്താണ് തള്ളുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.ഇത് വഴി നടന്നു പോകുന്നവര്‍ മൂക്ക് പൊത്തി പിടിച്ചാണ് നടക്കുന്നത്.കല്‍മാഡി പുഴയിലെ ദുര്‍ഗന്ധവും,അതോടൊപ്പം പാലത്തിന് സമീപം റോഡരികില്‍ തള്ളുന്ന മാലിന്യങ്ങളുടെ നാറ്റവും കൊണ്ട് പരിസര വാസികളും,കാല്‍നട യാത്രകികാരും പൊറുതി മുട്ടിയിരിക്കുകയാണ്.ഇത്തരത്തില്‍ മാലിന്യങ്ങള്‍ തള്ളുന്നവരെ നിയമത്തിനു മുന്നില്‍ കൊണ്ടു വന്ന് നിയമ നടപടി സ്വീകരിക്കാന്‍ മേലധികാരികള്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.
       പാലത്തിന്റെ കൈവരിയില്‍ ഇരുമ്പ് ജാലികള്‍ കെട്ടിയത് കൊണ്ട് പുഴയിലേക്ക് വലിച്ചെറിയാന്‍ സാധിക്കാത്തത് കൊണ്ടാകണം റോഡരികില്‍ ഉപേക്ഷിച്ച് പോകുന്നത്.ഈ പരിസരത്ത് താമസിക്കുന്നവര്‍ രോഗഭീതിയാല്‍ ജീവിക്കുന്നു.ജനങ്ങള്‍ രോഷാകുലരായിരിക്കുകയാണ്.ഞങ്ങള്‍ ജീവിക്കണോ മരിക്കണോ എന്നാണ് പരിസര വാസികള്‍ ചോദിക്കുന്നത്.ഇതിനൊരു പരിഹാരം അധികൃതരുടെ ഭാഗത്ത് നിന്നുമുണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Scroll to Top