പ്രകൃതിയെ ആവോളം ആസ്വദിക്കാന്‍ വായനാ കളരി പോസോടിഗുംപെയില്‍,മലയിറങ്ങിയത് കണ്ണും മനസ്സും നിറഞ്ഞ്

.
അംഗഡിമുഗര്‍-
വേനല്‍ അവധി കാലത്ത് കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തപ്പെടുന്ന വായനാ കളരി യുടെ ഭാഗമായി അംഗഡിമുഗര്‍ ഖത്തീബ് നഗര്‍ ബി കെ മുഹമ്മദ് മാസ്റ്റര്‍ ലൈബ്രറി യുടെ നേതൃത്വത്തില്‍ നടത്തിയ പ്രകൃതി യാത്ര നവ്യാനുഭവമായി.
മഞ്ഞും, കാറ്റും,കാടും,കിളികളും നിറഞ്ഞ പോസോടിഗുംപേയിലക്കാണ് വായനാ കളരി കുട്ടികള്‍ യാത്ര നടത്തിയത്.
സമുദ്ര നിരപ്പില്‍ നിന്നും ആയിരത്തോളം അടി ഉയര്‍ത്തിലുള്ള ഈ മല കുട്ടികള്‍ക്ക് ആദ്യത്തെ അനുഭവമായിരുന്നു.ഒരു ഭാഗത്ത് നേത്രാവതിയുടെ ഓളങ്ങളും, അറേബ്യന്‍ സമുദ്രവും,മംഗലാപുരം സിറ്റിയുടെ ഭാഗങ്ങളും കുട്ടികള്‍ കണ്‍കുളിര്‍ക്കേ കണ്ടാണ് മല ഇറങ്ങിയത്.
കൂട്ടത്തില്‍ വിവിധ തരം പക്ഷികളും, മയിലുകള്‍ ,വിവിധ തരം പൂക്കളും കായ് കനികളും കണ്ട് കുട്ടികള്‍ പോസോടിഗുമ്പെ യില്‍ നിന്നും ഇറങ്ങുമ്പോള്‍ സൂര്യാസ്തമനത്തിന്റെ ഭംഗിയും കുട്ടികളുടെ മനസ്സില്‍ എന്നും തങ്ങി നില്‍ക്കുന്ന ഓര്‍മകളായി മാറി.
ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം ബഷീര്‍ കൊട്ടുടല്‍,താലൂക് ലൈബ്രറി കൗണ്‍സില്‍ അംഗം പ്രേമ എസ് റായ്, ലൈബ്രറി പ്രസിഡന്റ് സയീദ് പര്‍ലാഡം നേതൃത്വം നല്‍കി.

Scroll to Top