സംസ്ഥാന മൂന്നാമത് ലങ്കടി ചാമ്പ്യന്‍സ്ഷിപ്പില്‍ കാസര്‍കോടിന് മിന്നും തിളക്കം

കണ്ണൂര്‍ :ശ്രീകണ്ടാപുരത്തു വെച്ച് നടന്ന മൂന്നാമത് ലങ്കടി സ്റ്റേറ്റ് ചാമ്പ്യന്‍സ്ഷിപ്പില്‍ മത്സരിച്ച 5 ഇങ്ങളിലും കാസറഗോഡ് കിരീടം ചൂടി
സീനിയര്‍ ബോയ്‌സ്,സീനിയര്‍ ഗേള്‍സ്,ജൂനിയര്‍ ബോയ്‌സ് ജൂനിയര്‍ ഗേള്‍സ്,സബ് ജൂനിയര്‍ ബോയ്‌സ് എന്നീ വിഭാഗത്തിലാണ് കാസര്‍കോടിന് മിന്നും വിജയം നേടിയത്

പരിശീലകാരായ രാജേഷ് കൃഷ്ണ,ശ്രീദേവി.എം,
ബിന്ദു,പി,മാനേജര്‍മാരായ ജില്ലാ അസോസിയേഷന്‍ സെക്രട്ടറി ഷെരീഫ് മാടാപ്പുറം,എം.അനീഷ എന്നിവരുടെ നേത്രത്തിലുള്ള ടീം അംഗങ്ങളാണ് മികച്ച വിജയം നേടിയത്

സംസ്ഥാന പ്രസിഡന്റ് കെ വി ഗോപാലന്‍,സംസ്ഥാന ടെക്‌നിക്കല്‍ ഡയറക്ടര്‍ സുജേഷ് കൃഷ്ണ,റഫ്രീ പാനല്‍ അംഗം റീജു എം എന്നിവര്‍ ടീമിന്റെ വിജയത്തില്‍ പങ്കാളികളായി.

Scroll to Top