കാസര്‍കോട് പള്ളപ്പാടിയില്‍ ഭര്‍തൃവീട്ടില്‍ യുവതി ആത്മഹത്യ ചെയ്തു. കര്‍ണാടക പുത്തൂര്‍ സ്വദേശി സെറീന (27)യെ ആണ് ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഭര്‍തൃമാതാവിനെതിരെ ആരോപണവുമായി യുവതിയുടെ കുടുംബം രം?ഗത്തെത്തി. കുട്ടികള്‍ ഉണ്ടാകത്തതിന്റെ പേരില്‍ ഭര്‍തൃമാതാവിന്റെ മാനസിക പീഡനം ഉണ്ടായിരുന്നു എന്ന് യുവതിയുടെ കുടുംബം ആരോപിച്ചു.
ഭര്‍ത്താവിനോടൊപ്പം താമസിക്കുന്ന സെറീനയെ പള്ളപ്പാടിയിലെ വീടിനോട് ചേര്‍ന്നുള്ള ഷെഡിലാണ് കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആള്‍ക്കാരുടെ മുന്നില്‍ അപമാനിക്കാറുണ്ടെന്നും പരാതിയുണ്ട്. മാനസിക പീഡനം സഹിക്കാതെ വന്നതോടെയാണ് ആത്മഹത്യ ചെയ്തതെന്ന് സെറീനയുടെ സഹോദരന്‍ അബ്ദുള്‍ റഹ്‌മാന്‍ പറഞ്ഞു.മരണത്തില്‍ ദുരൂദത ഉണ്ടെന്നു ചൂണ്ടിക്കാട്ടി ആദൂര്‍ പോലീസില്‍ പരാതി നല്‍കി.
സെറീന മരണപ്പെട്ട വിവരം ഭര്‍ത്താവിന്റെ വീട്ടുകാരാണ് ഫോണ്‍ മുഖേന യുവതിയുടെ ബന്ധുക്കളെ അറിയിച്ചത്. സംഭവത്തില്‍ ആദൂര്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി.




