സിദ്ധരാമയ്യ കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു

; ലോക്ഭവന് രാജിക്കത്ത് കൈമാറി
ഡി കെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കാനുള്ള കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിന്റെ ധാരണ പ്രകാരമാണ് സിദ്ധരാമയ്യ രാജിവെച്ചത്
കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം സിദ്ധരാമയ്യ രാജിവെച്ചു. രാജിക്കത്ത് ഗവര്‍ണറുടെ സെക്രട്ടറിക്ക് കൈമാറി. ഇന്‍ഡോറില്‍ ഉള്ള കര്‍ണാടക ?ഗവര്‍ണര്‍ താവര്‍ ചന്ദ് ഗെലോട്ട് രാത്രി ബെം?ഗളൂൂവില്‍ തിരിച്ചെത്തിയതിന് പിന്നാലെ സിദ്ധരാമയ്യയുടെ രാജി അം?ഗീകരിക്കും. സിദ്ധരാമയ്യയുടെ രാജി ഗവണര്‍ അംഗീകരിക്കുന്നതിന് പിന്നാലെ കോണ്‍ഗ്രസ് നിയമസഭാകക്ഷിയോഗം ചേര്‍ന്ന് ശിവകുമാറിനെ നേതാവായി തെരഞ്ഞെടുക്കും. ഡി കെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കാനുള്ള കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിന്റെ ധാരണ പ്രകാരമാണ് സിദ്ധരാമയ്യ രാജിവെച്ചത്. 2023 മെയ് 20-നാണ് സിദ്ധരാമയ്യ സര്‍ക്കാര്‍ അധികാരത്തിലേറിയത്. ഈ മാസം സര്‍ക്കാര്‍ 3 വര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു.

Scroll to Top