ചെങ്കള പഞ്ചായത്ത് 1 -ാം വാര്‍ഡ് ബാരിക്കാട് പ്രദേശത്തെ ജല സ്രോദസ്സുകള്‍ മലിനമാവുകകയും പള്ളിക്കിണര്‍ ഉള്‍പ്പെടെ എട്ടോളം കിണറിലെ വെള്ളത്തിന് രൂക്ഷമായ ദുര്‍ഗന്ധവും രുചി മാറ്റവും ഉണ്ടാകാന്‍ കാരണം അഭയം ഡയാലിസിസ് സെന്റിലെ മലിന ജലം ജല സ്രോതസ്സുകളില്‍ കലര്‍ന്നതാണെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് കാസറഗോഡ് ഓഫീസ് സ്ഥിരീകരിച്ചു. പ്രദേശശത്തെ കിണര്‍ വെള്ളത്തില്‍ രൂക്ഷ മായ ദുര്‍ഗന്ധം രുചി മാറ്റവും അനുഭവപ്പെട്ടതും വെള്ളം ഉപയോഗിച്ചവര്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടെതിനെ തുടര്‍ന്നാണ് പരിശോധനക്ക് അയച്ചത്. ടെസ്റ്റ് റിപ്പോര്‍ട്ടില്‍ വെള്ളത്തിന്റെ സ്റ്റാന്‍ഡാര്‍ഡ് TDS value 950 വരെ എത്തിയിട്ടുണ്ടെന്നറിഞ്ഞു. ശരശരി TDS 500 ല്‍ കൂടുതല്‍ ഉള്ള വെള്ളം കുടിക്കാനോ ഉപയോഗിക്കാനോ പാടില്ല എന്നാണ് പരിശോധന ഏജന്‍സികളുടെ സാക്ഷ്യം. പള്ളിക്ക് സമീപം പ്രവര്‍ത്തിക്കുന്ന അഭയത്തില്‍ നിന്ന് ഭൂമിയിലേക്ക് അശാസ്ത്രീയമായി മലിന ജലം ഒഴുക്കുന്നു എന്ന് ആരോപിച്ച് ഒരു മാസത്തോളമായി നാട്ടുകാര്‍ പ്രക്ഷോഭത്തിലാണ്. അതിന്റെ അടിസ്ഥാനത്തില്‍ വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ പ്രദേശത്തെ കിണറുകളുകളുടെയും അഭയം സെന്ററിന്റെ ജല ടാങ്കിലേയും ജലം ശേഖരിച്ച് പരിശോധന നടത്തി. പരിശോധന റിപ്പോര്‍ട്ട് നാട്ടുകാര്‍ ഭയപ്പെട്ട പ്പോലെ തന്നെയായിരുന്നു. 80 ല്‍ പരം ഡയാലിസിസ് രോഗികളുടെ ഡയാലിസിസ് കഴിഞ്ഞുള്ള waste വെള്ളം നേരിട്ട് ഡയാലിസ് കേന്ദ്രം ഭൂമിയിലേക്ക് അശാസ്ത്രീയമായാണ് ഒഴുക്കി കൊണ്ടിരുന്നത്. ഇനിയും waste വെള്ളം ഒഴുക്കിയാല്‍ പ്രദേശത്താകെയുള്ള കിണറുകള്‍ മലിനമാകും എന്ന മുന്നറിയിപ്പും മലിനീകരണ നിയന്ത്രണ ഏജന്‍സികള്‍ നല്‍കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അഭയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് നാട്ടുകാര്‍ അനിശ്ചിതക്കാല സമരത്തിലാണ് . യാതൊരു വിധ മലിന ജല സംസ്‌കരണ സംവിധാനവും ഏര്‍പ്പെടുത്താതെ മനപ്പൂര്‍വ്വം ജനങ്ങളുടെ കുടിവെള്ളം മുട്ടിച്ച അഭയം ഡയാലിസിസ് സെന്ററിന്റെ അധികാരികളെ അറസ്റ്റ് ചെയ്യുക . ജനവാസ മേഖലയെ മലിനീകരിച്ച് ജന ജീവിതം ദുസ്സഹമാക്കുന്ന, പരിമിതമായ സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന അഭയം ഈ നാട്ടില്‍ നിന്നും മാറ്റി വിശാല സൗകര്യങ്ങളുള്ള മറ്റൊരിടം കണ്ടെത്തുക എന്നീ ന്യായമായ ആവശ്യങ്ങള്‍ ളുമായി നാട്ടുകാര്‍ സമരംതുടരുകയാണ്.
ബാരിക്കാട് പ്രദേശത്തെ ജല സ്രോതസ്സുകളും കിണറുകളും മലിനമായത് അഭയം ഡയാലിസിസ് സെന്ററിലെ രാസ, മെഡിക്കല്‍ മാലിന്യം കലര്‍ന്നാണെന്ന് സ്ഥിരീകരിച്ചു.
75
previous post