വയനാട് മാനന്തവാടിയില്‍ ആദിവാസി വയോധികയുടെ മൃതദേഹം ശ്മശാനത്തില്‍ എത്തിച്ചത് ഓട്ടോറിക്ഷയില്‍. ആംബുലന്‍സ് ആവശ്യപ്പെട്ടിട്ടും വിട്ടുനല്‍കിയില്ല.
ഇന്നലെ വൈകിട്ടാണ് വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് എടവക പഞ്ചായത്തിലെ വീട്ടിച്ചാല്‍ ഊരിലെ ചുണ്ടമ്മ മരിക്കുന്നത്. ഊരില്‍ നിന്നും ശ്മശാനത്തിലേക്ക് നാല് കിലോമീറ്റര്‍ ഉണ്ടെന്നും ആംബുലന്‍സ് വിട്ടു നല്‍കണമെന്നും അധികൃതരെ അറിയിച്ചു. വിട്ടു നല്‍കാമെന്ന് മറുപടിയും നല്‍കി. എന്നാല്‍ ഇന്ന് വൈകിട്ട് നാലുമണി ആയിട്ടും ആംബുലന്‍സ് എത്താതിരുന്നതോടെയാണ് ഓട്ടോറിക്ഷയില്‍ മൃതദേഹം സംസ്‌കാരത്തിനായി കൊണ്ടുപോയത്. വിവരങ്ങള്‍ അറിയിക്കുന്നതില്‍ പ്രമോട്ടര്‍ക്ക് വീഴ്ച സംഭവിച്ചെന്ന് ട്രൈബല്‍ ഡെവലെപ്മെന്റ് ഓഫീസര്‍ വ്യക്തമാക്കി. ഗുരുതര വീഴ്ച വരുത്തിയ പ്രമോട്ടറെ സസ്പെന്‍ഡ് ചെയ്തു.
രണ്ട് ആംബുലന്‍സുകള്‍ ഉണ്ടായിരുന്നെങ്കിലും ലഭ്യമല്ലായിരുന്നു എന്നാണ് പട്ടികജാതി വകുപ്പിന്റെ വിശദീകരണം.സംഭവത്തില്‍ പ്രതിഷേധിച്ച് മാനന്തവാടി ട്രൈബല്‍ ഡവലപ്പ്മെന്റ് ഓഫിസ് യുഡിഎഫ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു.