ഫുള്‍ എ പ്ലസ് നേടി നാടിന് അഭിമാനമായി ഫാത്തിമ അഹ്‌സന്‍ റാസ

           കാസര്‍കോഡ്: കേരള സംസ്ഥാന ഹയര്‍ സെക്കണ്ടറി പ്ലസ് ടു പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടി നാടിനും,വീടിനും അഭിമാനമായി മാറിയിരിക്കുകയാണ് നെല്ലിക്കുന്ന് കടപ്പുറം ഫിര്‍ദൗസ് നഗറിലെ ഫാത്തിമ അഹ്‌സന്‍ റാസ.96% മാര്‍ക്കോടു കൂടി ഉന്നത വിജയം കരസ്ഥമാക്കി.

ഹഖീം കളനാടിന്റേയും റിഷാനാ (സോള്‍ക്കര്‍)യുടേയും മകളാണ് ഫാത്തിമ അഹ്‌സന്‍ റാസാ.കഠിനമായ പ്രയത്‌നത്തിലൂടെ നേടിയെടുത്ത വിജയമാണിതെന്ന് ഫാത്തിമ പറയുന്നു.ലക്ഷ്യബോധമുണ്ടെങ്കില്‍ എവിടെയും വിജയിക്കുവാന്‍ കഴിയുമെന്ന് ഫാത്തിമ പറയുന്നു.
രാത്രിയും,പകലും ഇരുന്ന് പഠിച്ച് നേടിയതാണ് ഈ നേട്ടം.ഫാത്തിമയുടെ വിജയം വീട്ടുകാര്‍ക്കും,കുടുംബക്കാര്‍ക്കും ഒരുപോലെ സന്തോഷം പകരുന്നതാണ്.ചെമനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ് പഠിക്കുന്നത്.സ്‌കൂളിലെ അധ്യാപകരിലും,സഹപാഠികളിലും ഏറെ സന്തോഷമായി മാറിയിരിക്കുകയാണ്.ഈ സ്‌കൂളിന്റെ അഭിമാനത്തിന്റെ യശസ്സുയര്‍ത്തി കാണിച്ച വിദ്യാര്‍ത്ഥിനിയാണ് ഫാത്തിമ.ഇപ്പോള്‍ നീറ്റ് പരീക്ഷയും,കീം പരീക്ഷയുമെഴുതി കാത്തിരിക്കുകയാണ്.ഇനിയും ഉന്നതിയിലേക്കെത്തട്ടേയെന്ന് നാട്ടുകാരും കുടുംബവും ആശംസിക്കുകയാണ്.നെല്ലിക്കുന്നിലെ സോള്‍ക്കറിന്റെ പേരമകളാണ് ഫാത്തിമ അഹ്‌സന്‍ റാസാ.

Scroll to Top