കേരള പ്രവാസി ലീഗ് മെമ്പര്‍ ഷിപ്പ് വിതരണം തുടങ്ങി

കുമ്പള :
കേരള പ്രവാസി ലീഗ് മെമ്പര്‍ ഷിപ്പ് വിതരണ പ്രവര്‍ത്തനത്തിന് കുമ്പള പഞ്ചായത്തില്‍ തുടക്കം കുറിച്ചു. ജൂണ്‍ 30 വരെ വാര്‍ഡുകളില്‍ മെമ്പര്‍ഷിപ് ചേര്‍ക്കുന്ന പ്രക്രിയ തുടരുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കുമ്പള പഞ്ചായത്ത് മുസ്ലിം ലീഗ് ഓഫീസില്‍ നടന്ന ചടങ്ങ് പ്രസിഡന്റ് ബി എന്‍ മുഹമ്മദ് അലി ഉത്ഘാടനം ചെയ്തു. മുതിര്‍ന്ന പ്രവാസി അബ്ദുള്ള ഹാജി ബബ്രണ മെമ്പര്‍ഷിപ്പ് ഏറ്റുവാങ്ങി. പ്രവാസി ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ഹമീദ് ബല്ലാരെ ആരിക്കാടി അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി പി അബ്ദുല്‍ ഖാദര്‍ മുഖ്യഥിതിയായി സംബന്ധിച്ചു. മണ്ഡലം പ്രവാസി ലീഗ് പ്രസിഡന്റ് സെഡ് എ മൊഗ്രാല്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഹ്‌മാന്‍ കണ്ടത്താട്, ട്രഷറര്‍ ബദ്രുദ്ദീന്‍ കണ്ടത്തില്‍ എന്നിവര്‍ സംസാരിച്ചു സെക്രട്ടറി മുഹമ്മദ് കുഞ്ഞി ബി എ. സ്വാഗതവും കുഞ്ഞി അഹമ്മദ് ബദ്രിയ നഗര്‍ നന്ദിയും പറഞ്ഞു.

Scroll to Top