കാസര്‍കോട് : ജെറിയാട്രിക് സൊസൈറ്റി ഓഫ് ഇന്ത്യയുടെ ഇത്തവണത്തെ ഫെല്ലോഷിപ്പ് അവാര്‍ഡ്
കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് ഫിസിഷ്യന്‍ ഡോ.ജനാര്‍ദ്ദന നായിക് സി.എച്ചിന് കൈമാറി. കൊച്ചിയില്‍ നടന്ന ജെറിയാട്രിക് സൊസൈറ്റി ഓഫ് ഇന്ത്യയുടെ ദേശീയ സമ്മേളനത്തിലാണ് ഫെല്ലോഷിപ്പ് ലഭിച്ചത്. ഡോക്ടര്‍ ജനാര്‍ദ്ദന നായിക് സിഎച്ച് മുമ്പ് കോളേജ് ഓഫ് ജനറല്‍ പ്രാക്ടീഷണേഴ്സ്, അക്കാദമി ഓഫ് മെഡിക്കല്‍ സ്‌പെഷ്യാലിറ്റി എന്നിവയില്‍ നിന്ന് ഫെലോഷിപ്പുകള്‍ നേടിയിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തനത്തിന് പുറമെ സാംസ്‌കാരിക, സാമൂഹ്യ രംഗത്തും അക്കാദമിക് മേലഖയിലും സജീവമാണ് ഡോ. ജനാര്‍ദ്ദന നായിക്. മാന്യ ചുക്കിനട്ക്ക സ്വദേശിയാണ്. മാന്യ ജ്ഞാനോദയ സ്‌കൂളിലും നിന്നും ബദിയടുക്കയിലെ നവ ജീവന ഹൈസ്‌കൂളിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് എംബിബിഎസും എംഡിയും നേടി. കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സ്‌പെഷ്യാലിറ്റിയില്‍ നിന്ന് ജെറിയാട്രിക് മെഡിസിന്‍, വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് എച്ച്‌ഐവി മെഡിസിന്‍ എന്നിവയില്‍ പരിശീലനം നേടിയിട്ടുണ്ട്. സംസ്ഥാന-ദേശീയ സമ്മേളനങ്ങളില്‍ ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.
ഡോ ജനാര്‍ദ്ദന നായികിന് വീണ്ടും ഫെല്ലോഷിപ്പ്
36