Home Kasaragod എട്ടാമതും ദേശീയ കാര്‍ റാലി ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കിയ മൂസാ ഷരീഫിന് പുതിയ റെക്കോര്‍ഡോടെ ചരിത്ര നേട്ടം

എട്ടാമതും ദേശീയ കാര്‍ റാലി ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കിയ മൂസാ ഷരീഫിന് പുതിയ റെക്കോര്‍ഡോടെ ചരിത്ര നേട്ടം

by KCN CHANNEL
0 comment

കാസറഗോഡ് :ഫെഡറേഷന്‍ ഓഫ് മോട്ടോര്‍ സ്‌പോര്‍ട്‌സ് ക്ലബ് ഓഫ് ഇന്ത്യ ബാംഗ്ലൂരില്‍ സംഘടിപ്പിച്ച ദേശീയ കാര്‍ റാലി ചാമ്പ്യന്‍ഷിപ്പ് -2024 ന്റെ അവസാന റൗണ്ടായ ബ്ലൂ-ബാന്‍ഡ് സ്‌പോര്‍ട്‌സ് K1000 റാലി സമാപിച്ചപ്പോള്‍ പോയിന്റ് പട്ടികയില്‍ ബഹുദൂരം മുന്നിലായ മൂസാ ഷരീഫ്- കര്‍ണാ കദൂര്‍ സഖ്യം ദേശീയ കാര്‍ റാലി ചാമ്പ്യന്‍ പട്ടം മാറോടണച്ചു.
എട്ടാമതും ദേശീയ കാര്‍ റാലി കിരീടത്തില്‍ മുത്തമിടുക വഴി മൂസാ ഷരീഫ് പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ച് ചരിത്ര നേട്ടം കൈവരിച്ചിരിക്കുകയാണ്. ഇന്ത്യന്‍ റാലി ചാമ്പ്യന്‍ഷിപ്പിലും ഇന്ത്യന്‍ റാലി എസ് യു വി ചാമ്പ്യന്‍ഷിപ്പിലും നേരത്തെ ഓരോ തവണ ജേതാവായ മൂസാ ഷരീഫ് 10 ദേശീയതല ചാമ്പ്യന്‍ഷിപ്പില്‍ ഇതോടെ ജേതാവായിരിക്കുകയാണ്. ഒരു കോ-ഡ്രൈവറും ഇതുവരെ കൈവരിക്കാത്ത ചരിത്ര നേട്ടമാണിത്.
മൂസാ ഷരീഫുമായി വേര്‍പിരിഞ്ഞ് പുതിയ കോ-ഡ്രൈവറുമായി മത്സരത്തിനിറങ്ങിയ ഇന്ത്യയുടെ നമ്പര്‍ വണ്‍ റാലി ഡ്രൈവറായ ഗൗരവ് ഗില്ലിന് ചാമ്പ്യന്‍ഷിപ്പില്‍ ഓവറോള്‍ റണ്ണറപ്പായി തൃപ്തിപ്പെടേണ്ടിവന്നു.

എട്ടാമതും ദേശീയ കാര്‍റാലി ചാമ്പ്യന്‍ഷിപ്പില്‍ മുത്തമിട്ട കാസര്‍ഗോഡ്,മൊഗ്രാല്‍- പെര്‍വാഡ് സ്വദേശിയായ മൂസാ ഷരീഫ് കൊച്ചു കേരളത്തിന്റെ അഭിമാനം ഒരിക്കല്‍ കൂടി വാനോളമുയര്‍ത്തിയിരിക്കുകയാണ്.

ഫോട്ടോ അടിക്കുറിപ്പ്: ദേശീയ കാര്‍റാലി ചാമ്പ്യന്‍ഷിപ്പിന്റെ അവസാന റൗണ്ടായ K1000 റാലി ബാംഗ്ലൂരില്‍ സമാപിച്ചതോടെ കിരീടത്തില്‍ മുത്തമിട്ട മൂസാ ഷരീഫ്= കര്‍ണ കദൂര്‍ സഖ്യംട്രോഫിയുമായി.

You may also like

Leave a Comment